സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അഭിമുഖം 24ന്
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ഹോസ്പിറ്റലിലേക്കുള്ള 100 സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തും. ബി.എസ്.സി /ജനറല്‍ നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഏതു ജില്ലയില്‍ നിന്നുമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസുവരെ. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 9074715973 എന്ന നമ്പറിലേക്ക് പേര്, സ്ഥലം, വയസ്, വാട്ട്‌സ്ആപ്പ് അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഒരു ദിവസംകൂടി
സര്‍ക്കാര്‍ ഐ.ടി.ഐ യിലെ പ്രവേശനത്തിനായി അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം കൂടി. തിങ്കളാഴ്ചയാണ് അപേക്ഷിക്കാനുള്ള അവസാനദിവസം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായവര്‍ക്ക്, അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും തെരഞ്ഞെടുത്ത ഐ.ടി.ഐ കളിലും ട്രേഡുകളിലും മാറ്റങ്ങള്‍ വരുത്തുന്നതിനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://itiadmissions.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0468-2258710.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട് ട്രേഡില്‍ ഐടിഐ/ഡിപ്ലോമ/ ഡിഗ്രിയും പ്രവൃത്തി പരിചയവുമുള്ളവര്‍ തിങ്കളാഴ്ച (20.09.2021) രാവിലെ ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710, വെബ്സൈറ്റ് www.itichenneerkara.kerala.gov.in

ഡിഗ്രി പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാശാലയുടെ ബിരുദ കോഴ്സുകളായ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ ബിസിഎ, ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്സി /എസ്ടി /ഒഇസി കുട്ടികള്‍ക്ക് ഗവ.അംഗീകൃത ഇളവുകള്‍ ഉണ്ട്. കോളജ് ഫില്‍ ചെയ്യുന്ന സീറ്റുകളില്‍ പരിഗണിക്കുന്നതിനായി കോളജില്‍ നേരിട്ട് അപേക്ഷിക്കണം. അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8547005018, 9495069307, 0479-2485370. ഹെല്‍പ്പ് ഡെസ്‌ക് – 7902330654, 9446724579, 9961559920, 8075555437.

തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പ്രിലിമിനറി കോച്ചിംഗ് ക്ലാസുകള്‍
പത്തനംതിട്ട ജില്ലയിലെ കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗത്വം എടുത്തിട്ടുള്ള അംഗതൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) എന്നിവര്‍ക്ക് കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ(കിലെ) കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മെയ് 31 വരെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള കോച്ചിംഗ് ക്ലാസുകള്‍ ആരംഭിക്കുന്നു. അടിസ്ഥാന യോഗ്യത ബിരുദം. തല്ക്കാലം കോഴ്സുകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. മേല്‍വിലാസം: കിലെ സിവില്‍ സര്‍വീസ് അക്കാദമി, രണ്ടാം നില, കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്, ഉപ്പിടാമൂട് പാലത്തിന് സമീപം, വഞ്ചിയൂര്‍, തിരുവനന്തപുരം- 695 035.ഇ മെയില്‍ – [email protected]. ഫോണ്‍ : 0471- 2479966.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....