വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 22. കൂടുതല്‍ വിവരങ്ങള്‍ കോന്നി ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 നും 5 നും ഇടയ്ക്ക് 0468-2334110, 9847539998 എന്നീ ഫോണ്‍ നമ്പറുകളിലും ലഭ്യമാകും.
പ്ലൈവുഡ്, ആഞ്ഞിലി പട്ടിക ഉള്‍പ്പെടെ ലേലം ചെയ്യുന്നു
പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് ഉപയോഗിച്ച പ്ലൈവുഡ്, ആഞ്ഞിലി പട്ടിക, കാര്‍ഡ് ബോര്‍ഡ്, സ്‌ക്വയര്‍ ട്യൂബ് മുതലായ എഴ് ഇനങ്ങള്‍ 2021 ആഗസ്റ്റ് 10ന് പകല്‍ 11.00 ന് നെല്ലിക്കാല (തുണ്ടഴം) നിര്‍മ്മിതി കേന്ദ്രത്തിന്റെ ഓഫീസില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12,430 രൂപ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കാം. ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരില്‍ ലേലം താത്ക്കാലികമായി ഉറപ്പിക്കുന്നതും ലേലതുക നിയമപ്രകാരമുള്ള മുഴുവന്‍ നികുതി അടക്കം അപ്പോള്‍ തന്നെ അടയ്ക്കേണ്ടതുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനുള്ളില്‍ സാധനങ്ങള്‍ സ്വന്തം ചെലവില്‍ ആര്‍ക്കും നാശനഷ്ടമുണ്ടാകാതെ നീക്കം ചെയ്യണം. സാധാരണ സര്‍ക്കാര്‍ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ഫോണ്‍ : 0468 2224256. ഇ-മെയില്‍ : [email protected]
ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനു താല്‍പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 13 വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
റീ ഏജന്റുകള്‍, സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍/വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനു താല്‍പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21 വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
കാത്ത് ലാബിലേക്ക് റീ ഏജന്റുകള്‍, സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കാത്ത് ലാബിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍/വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനു താല്‍പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
ദന്തല്‍ വിഭാഗത്തിലേക്ക് റീ ഏജന്റുകള്‍, സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ദന്തല്‍ വിഭാഗത്തിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍/വിവിധ സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനു താല്‍പ്പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21 വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
സി.റ്റി ഫിലിം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റേഡിയോജളി വിഭാഗത്തിലേക്ക് സി.റ്റി ഫിലിം (അഗ്ഫാ, കെയര്‍ സ്ട്രീം) വിതരണം ചെയ്യുന്നതിനു താല്‍പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 26ന് വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
എക്‌സ് റേ ഫിലിം വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റേഡിയോജളി വിഭാഗത്തിലേക്ക് എക്‌സ് റേ ഫിലിം (ഫ്യുജി ഫിലിം) വിതരണം ചെയ്യുന്നതിനു താല്‍പ്പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 26ന് വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
ഇ.സി.ജി പേപ്പര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ ഇ.സി.ജി വിഭാഗത്തിലേക്ക് ആവശ്യമായ ഇ.സി.ജി പേപ്പര്‍ വിതരണം ചെയ്യുന്നതിനു താല്‍പ്പര്യമുള്ളവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 26ന് വൈകിട്ട് അഞ്ചുവരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ അറിയാം. ഫോണ്‍: 0468-2222364, 9497713258
കെല്‍ട്രോണ്‍ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായി നടക്കുന്ന നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ പിജിഡിസിഎ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) വേഡ് പ്രോസസിംഗ് ആന്‍ഡ് എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് പ്രൊഫഷണല്‍ ഡിപ്പോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, സിസിടിവി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഈ പാസ് ബില്‍ഡിംഗ്, ഗവ ഹോസ്പിറ്റലിനു പുറകുവരം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
വിശ്വകര്‍മ്മ പെന്‍ഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത വിശ്വകര്‍മ്മ വിഭാഗത്തില്‍ ഉള്‍പ്പെട്ട (ആശാരിമാര്‍ (മരം,കല്ല്, ഇരുമ്പ്, സ്വര്‍ണ്ണപ്പണിക്കാര്‍, മൂശാരികള്‍) 60 വയസ് പൂര്‍ത്തിയായ പരമ്പരാഗത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈമാസം 31ന് മുന്‍പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130
പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം
പരമ്പരാഗത മണ്‍പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുളള ഒ.ബി.സി വിഭാഗത്തില്‍പെട്ട ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ പരമ്പരാഗത കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരെയുളള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈ മാസം 31 നകം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം- 682 030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130
ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനായി ധനസഹായം
സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന മറ്റ് പിന്നോക്ക സമുദായത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരുമായ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിനായി പിന്നോക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു.
തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുളള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറവും അനുബന്ധ രേഖകളും ഈ മാസം 31 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷനുകളില്‍ സമര്‍പ്പിക്കണം. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ അപേക്ഷകളും മുന്‍ഗണനാ പട്ടികകളും ആഗസ്റ്റ് 15 നകം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം- 682 030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0484 2429130
ഐ.എച്ച്.ആര്‍.ഡി വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ ഈ മാസം മുതല്‍ താഴെ പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍, യോഗ്യത, അപേക്ഷിക്കുവാനുളള അവസാന തീയതി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു.
1).പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍(പി.ജി.ഡി.സി.എ-2 സെമസ്റ്റര്‍), ഡിഗ്രി പാസ്, 23.07.2021. 2)ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ 2 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി പാസ്, 23.07.2021. 3)ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ-1 സെമസ്റ്റര്‍), പ്ലസ് ടു പാസ്, 23.07.2021. 4) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്-1 സെമസ്റ്റര്‍), എസ്.എസ്.എല്‍.സി പാസ്, 23.07.2021. 5) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ഡി.സി.എഫ്.എ-1 സെമസ്റ്റര്‍, പ്ലസ് ടു പാസ്, 23.07.2021. 6) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ-1 സെമസ്റ്റര്‍),ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ പാസ്, 23.07.2021. 7) ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം-1 സെമസ്റ്റര്‍), ഡിഗ്രി / ത്രിവത്സര ഡിപ്ലോമ പാസ്, 23.07.2021. 8) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍(പി.ജി.ഡി.ഇ.ഡി-1 സെമസ്റ്റര്‍), എ.ടെക്/ബിടെക്/എം.എസ്.സി പാസ്, 23.07.2021.
ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ഈ മാസം 23 ന് വൈകുന്നേരം നാലിന് മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടിക വര്‍ഗം (എസ്.ടി) വിഭാഗത്തില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 12 ന് 12 വരെ. ഫോണ്‍: 0468 2256000. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍- ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്.ടി) , റെസിഡന്‍സ് പ്രൂഫ്/ആധാര്‍.
ഡിഎല്‍ആര്‍സി യോഗം 12ന്
ഡിഎല്‍ആര്‍സി (ഡിസ്ട്രിക്ട് ലെവല്‍ റിവ്യു കമ്മിറ്റി) യോഗം ജൂലൈ 12ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.