Monday, June 17, 2024 6:01 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല തീര്‍ഥാടനം : ദേവസ്വം മന്ത്രിയുടെ യോഗം 30ന്
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

വിവിധ ഒഴിവുകളിലേക്ക് അവസരം ; അഭിമുഖം ഈ മാസം 27ന് നടക്കും
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഈ മാസം 27ന് കോട്ടയത്ത് അഭിമുഖം നടക്കും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സ്റ്റാഫ്, ഹെല്‍പ്പേഴ്സ,് പിക്കേര്‍സ്, കുക്ക്, ബക്കര്‍, സ്നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം.

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം സൗജന്യമായിരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഭിമുഖം. താല്പര്യമുള്ളവര്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്കു വാട്സ്ആപ്പ് ചെയ്യുക. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 0481-2563451, 2565452

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
പ്രമാടം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ദിവസ വേതന അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒരു ഒഴിവാണുള്ളത്്. പ്രായം 2021 ജനുവരി ഒന്നിന് 18നും 30മധ്യേ. പട്ടിക ജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ലഭിക്കും. യോഗ്യത കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡി.സി.എ/പി.ജി.ഡി.സി.എ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ എട്ട്.

ശബരിമല തീര്‍ഥാടനം : ദേവസ്വം മന്ത്രിയുടെ യോഗം 30ന്
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഒക്ടോബര്‍ 30ന് രാവിലെ 10ന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേരും.

താല്‍ക്കാലിക ഡ്രൈവര്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കാലാവധിയുള്ള ആര്‍ടിപിസിആര്‍/രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍ടിഒ മുമ്പാകെ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍എംവി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ സേവന തല്‍പരരായി ജോലി ചെയ്യാന്‍ തയാറുള്ളവര്‍ ആയിരിക്കണം.

എംപ്ലോയബിലിറ്റി സെന്റര്‍ ഇന്റര്‍വ്യൂ 27 ന്
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍ സെക്യൂരിറ്റി സ്റ്റാഫ് ഹെല്‍പ്പേഴ്‌സ്, പിക്കേഴ്‌സ്, കുക്ക്, ബേക്കര്‍, സ്‌നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്.

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവതി, യുവാക്കള്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണം. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പന്തളം മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം. (നിലവിലെ ഒന്‍പത് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്)
ഫോണ്‍ : 6238698806, 8547630045.

സൂക്ഷമ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ്.വി.ഇ.പി) പദ്ധതിയിലേക്ക് ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷമ സംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ 45 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കണം. പൂരിപ്പിച്ച അപേക്ഷയും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട അംഗത്വം തെളിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ ഒക്‌ടോബര്‍ 30ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായോ 0468-2221807, 7025355299, 9645323437, എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച(ഒക്ടോബര്‍ 27) രാവിലെ 11 മുതല്‍ കന്നുകാലികളിലെ വിര നിയന്ത്രണം, പ്രതിരോധ കുത്തിവയ്പുകള്‍, പ്രഥമശുശ്രൂഷകള്‍ എന്നീ വിഷയങ്ങളില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സാപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476-2698550.

താല്‍ക്കാലിക ഡ്രൈവര്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്റ്റിലേക്ക് താല്‍ക്കാലിക ഡ്രൈവര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താല്പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കാലാവധിയുള്ള ആര്‍ടിപിസിആര്‍/രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍ടിഒ മുമ്പാകെ ഒക്ടോബര്‍ 30ന് വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍എംവി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. അപേക്ഷകര്‍ സേവന തല്‍പരരായി ജോലി ചെയ്യാന്‍ തയാറുള്ളവര്‍ ആയിരിക്കണം.

എംപ്ലോയബിലിറ്റി സെന്റര്‍ ഇന്റര്‍വ്യൂ 27 ന്
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് അഭിമുഖം നടത്തും. കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍ സെക്യൂരിറ്റി സ്റ്റാഫ് ഹെല്‍പ്പേഴ്‌സ്, പിക്കേഴ്‌സ്, കുക്ക്, ബേക്കര്‍, സ്‌നാക് ബേക്കര്‍ കോമിസ്, സ്വീറ്റ് മേക്കര്‍, ബ്രോസ്റ്റ് മേക്കര്‍, ഷവര്‍മ മേക്കര്‍, പേസ്റ്ററി കോമി, കുബൂസ്, അറബിക് സ്വീറ്റ് മേക്കര്‍, ഫിഷ് മോങ്ങര്‍, ബുച്ചര്‍ എന്നി ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്.

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള യുവതി, യുവാക്കള്‍ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം എന്നിവ 7356754522 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണം. ഒഴിവുകളെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്ക് എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പന്തളം മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം. (നിലവിലെ ഒന്‍പത് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്)
ഫോണ്‍ : 6238698806, 8547630045.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശമ്പളമുടക്കം ; സപ്ലൈകോയ്ക്ക് താക്കീതുമായി കമ്പനി ലോ ട്രൈബ്യൂണൽ

0
തിരുവനന്തപുരം: ശമ്പളം മുടങ്ങിയത് ഉൾപ്പെടെ വിവിധ പരാതികളുമായി ബന്ധപ്പെട്ടു ജീവനക്കാർ സമർപ്പിച്ച...

ഇന്ന് ബലിപെരുന്നാൾ ; പ്രാർത്ഥനയോടെ ഇസ്ലാം മത വിശ്വാസികള്‍

0
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച...

സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍ തുടക്കമായി

0
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന...

ചില മാധ്യമപ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു ; ജി.സുധാകരൻ

0
ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ...