Monday, May 27, 2024 10:47 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

മൂശാരിക്കവല – പരിയാരം റോഡില്‍ ചൊവാഴ്ച (26) മുതല്‍ ഗതാഗതം നിരോധിച്ചു
മൂശാരിക്കവല – പരിയാരം റോഡില്‍ ചെയിനേജ് 0+458 ല്‍ കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ചൊവാഴ്ച (ഒക്‌ടോബര്‍ 26) മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പന്തളം മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം. (നിലവിലെ ഒന്‍പത് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്).ഫോണ്‍ : 6238698806, 8547630045.

എന്‍സിവിടി വിവിധ ട്രേഡുകളില്‍ ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 28 ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468-2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

പരീക്ഷ മാറ്റിവച്ചു
2021 ഒക്ടോബര്‍ 26 ന്(ചൊവ്വ)നടത്താനിരുന്ന പ്രിസം പദ്ധതിയിലെ സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പരീക്ഷയും ഒക്ടോബര്‍ 28ന് നടത്താനിരുന്ന കണ്ടന്റ് എഡിറ്റര്‍ ഓണ്‍ലൈന്‍ പരീക്ഷയും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചതായി പി.ആര്‍.ഡി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2020-2021 അധ്യയന വര്‍ഷത്തില്‍ സ്റ്റേറ്റ് /സി.ബി.എസ്.സി/ഐ.സി.എസ്.സി പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് /എ1 കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ (ആര്‍മി, നേവി, എയര്‍ഫോഴ്സ്) മക്കള്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 30 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 തസ്തിക ; അഭിമുഖം 28, 29 തീയതികളില്‍
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്- 2 തസ്തികയുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളുമായി മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട അഭിമുഖം യഥാക്രമം ഒക്ടോബര്‍ മാസം 28, 29 തീയതികളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ചുളള അറിയിപ്പ് തപാല്‍ വഴി നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഈ തീയതികളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അടൂര്‍ മുന്‍സിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭ്യമാണ്. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ പറക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം.
ഫോണ്‍ : 9633003346.

ക്ഷീരസംഘങ്ങള്‍ക്ക് മാനേജീരിയല്‍ ധനസഹായം
ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ലെ ക്ഷീര സഹകരണ സംഘങ്ങള്‍ക്കുളള ധനസഹായം പദ്ധതി പ്രകാരം ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് മാനേജീരിയല്‍ ധനസഹായം നല്‍കും. 2020-21 വര്‍ഷം 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള ക്ഷീരസംഘങ്ങള്‍ക്ക് ഈ പദ്ധതിക്കായി അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിനായി ഒരു ക്ഷീരസംഘത്തിന് പരമാവധി 35000 രൂപ വാര്‍ഷിക ധനസഹായം ലഭിക്കും. ക്ഷീരസംഘങ്ങള്‍ക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിശ്ചിത അപേക്ഷാ ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്‌കൂള്‍ ബാഗ്, തുണി സഞ്ചി, ബിഗ്ഷോപ്പര്‍, പേപ്പര്‍കവര്‍, എന്‍വലപ്, ഫയല്‍ എന്നിവയുടെ സൗജന്യ നിര്‍മ്മാണ പരിശീലനം ആരംഭിക്കുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468-2270244, 8330010232 നമ്പരി ല്‍ ഉടനെ പേര് രജിസ്റ്റര്‍ ചെയ്യണം.

ഓഡിറ്റ് ചെയ്യുന്നതിന് താല്‍പര്യപ്രതം ക്ഷണിച്ചു
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റില്‍(സി.എഫ്ആര്‍.ഡി) 2020-21 എന്നീ സാമ്പത്തിക വര്‍ഷത്തിലെ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് ബാധകമായ നിയമങ്ങള്‍ പ്രകാരം ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും താല്‍പര്യപ്രതം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുള്ള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചു കൊണ്ടുള്ള താല്‍പര്യപത്രം നവംബര്‍ എട്ടിന് മുന്‍പായി ഈ ഓഫീസില്‍ എത്തിക്കണമെന്ന് സി.എഫ്ആര്‍.ഡി സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2241144.

ഭിന്നശേഷി വിദ്യാര്‍ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ അംഗീകൃത ഡിഗ്രി /തത്തുല്യ കോഴ്സുകള്‍, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയില്‍ നേരിട്ടോ, വിദൂര വിദ്യാഭ്യാസം /പാരലല്‍ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന വിജയാമൃതം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 ശതമാനം മുകളില്‍ ഭിന്നശേഷിയുള്ളവരും ഡിഗ്രി /തത്തുല്യ കോഴ്സുകള്‍ക്ക് ആര്‍ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കും, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അപേക്ഷകര്‍ ആദ്യ അവസരത്തില്‍ തന്നെ കോഴ്സ് പാസായവരും 2020-21 വര്‍ഷത്തില്‍ കോഴ്സ് പൂര്‍ത്തികരിച്ചവരുമായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2325168.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനസവാരി ഇല്ല, സമയക്രമത്തിൽ മാറ്റവും ; കോന്നി ആനത്താവളത്തിലെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു

0
കോന്നി : ആനസവാരി നിറുത്തിയതും പ്രവേശനത്തിനുള്ള സമയക്രമത്തിൽ മാറ്റം വരുത്തിയതും കോന്നി...

0
പുരാതനമായ റാന്നി വൈക്കം കേളംമുറിയിൽ കുടുംബത്തിൻ്റെ പ്രഥമ കുടുംബയോഗം ഇന്ന് ...

വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി

0
കോന്നി : വനം വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന കാട്ടാന സെൻസസ് പൂർത്തിയായി....

കാഫിർ പ്രയോഗത്തിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും – ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍

0
കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി വടകരയില്‍ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു ....