Thursday, April 25, 2024 12:41 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഗുണഭോക്താക്കള്‍ എത്തണം
വാഴകൃഷിക്ക് വിത്തും ജൈവവളവും, സമഗ്ര പുരയിട കൃഷി, പച്ചക്കറി കൃഷി, ഗ്രോ ബാഗ് നിര്‍മാണം, നെല്‍കൃഷി വികസനം, സുഭിക്ഷ കേരളം(തരിശ് കൃഷി) എന്നീ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച ഗുണഭോക്താക്കള്‍ ഡിസംബര്‍ മൂന്നിന് അകം മലയാലപ്പുഴ കൃഷി ഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. 2021 – 22 വര്‍ഷത്തെ കരം അടച്ച രസീതിന്റെ കോപ്പി, ആധാര്‍ കോപ്പി, പാസ് ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.

ബോധവല്‍ക്കരണ ക്ലാസ് 29ന്
ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി വനിതാ സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പിലെ ഓഫീസ് മേധാവികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച്് ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം, സ്ത്രീധന നിരോധന നിയമം, പോഷ് ആക്ട് എന്നീ വിഷയങ്ങളില്‍ നവംബര്‍ 29 രാവിലെ 11 ന് ഓണ്‍ലൈനായി ബോധവത്കരണ ക്ലാസ് നടത്തും.

തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം
ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ് റൂം പരിശീലന പരിപാടി ഡിസംബര്‍ മൂന്നിനും നാലിനും ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലത്തില്‍ പങ്കെടുക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അര്‍ഹമായ ടിഎയും ഡിഎയും ഉണ്ടായിരിക്കും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് മുമ്പായി 8075028868, 9947775978, 04762698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്‌സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുകളുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുള്ള യോഗ്യത. യുജിസി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 04734 – 231995.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...

ലോകം മുമ്പോട്ട്‌ പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്കിട്ട് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ലോകം മുൻപോട്ട് പോകുമ്പോൾ തിരുവനന്തപുരം മണ്ഡലം ബ്രേക്ക് ഇട്ട് നിൽക്കുകയാണെന്ന്...

അരുണാചലില്‍ മണ്ണിടിച്ചില്‍ : ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയപാത തകര്‍ന്നു, ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍

0
ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച്...

റോഡ് കിംഗ്…; ബജാജ് പൾസർ NS400 മെയ് 3ന് വിപണിയിലെത്തും

0
പുതിയതായി വരാനിരിക്കുന്ന ബജാജ് പൾസർ NS400-ൻ്റെ ആദ്യ ടീസർ ബജാജ് ഓട്ടോ...