മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരമുള്ള വീട്ടുവളപ്പിലെ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി എന്നിവയിലേക്ക് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ഫിഷറീസ് വകുപ്പില്‍ നിന്നും അര്‍ഹമായ സബ്‌സിഡി ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 നു മുന്‍പ് പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 – 2242215.
നഗരമാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതിക ആശയങ്ങള്‍ സമര്‍പ്പിക്കാം
ആസാദി അറ്റ് 75 സ്വച്ഛ് സര്‍വേക്ഷന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം സ്വച്ഛ് ടെക്നോളജി ചലഞ്ച് സംഘടിപ്പിക്കുന്നു. എല്ലാ നഗരസഭാ / കോര്‍പറേഷനുകളുടെയും പ്രാതിനിധ്യത്തോടെയാണ് മല്‍സരം. വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ചെലവ് കുറഞ്ഞതും നടപ്പിലാക്കാന്‍ കഴിയുന്നതുമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുക എന്നതാണ് സ്വച്ച് ടെക്നോളജി ചലഞ്ചിന്റെ ലക്ഷ്യം. സാമൂഹിക സുസ്ഥിരത, മാലിന്യരഹിത ഇ ഗവേണന്‍സിലൂടെ സുതാര്യത, പ്ലാസ്റ്റിക് മാലിന്യ പരിപാലനം എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് മത്സരം നടത്തുന്നത.
സംസ്ഥാന തലത്തിലുള്ള മികച്ച മൂന്ന് ആശയത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കി ആദരിക്കും. 2.5, 1.5, 1 ലക്ഷം രൂപ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് ക്യാഷ് പ്രൈസായി ലഭിക്കും. രാജ്യത്തുടനീളമുള്ള ഓരോ ആശയമേഖലകളിലെയും മികച്ച മൂന്ന് ആശയങ്ങളില്‍ ഓരോന്നിനും 25 ലക്ഷം രൂപ ക്യാഷ്പ്രൈസും അവാര്‍ഡും നല്‍കി ആദരിക്കും. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന സംരംഭമായ എ.എഫ്.ഡി തെരഞ്ഞെടുത്ത ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കും. ചലഞ്ചില്‍ പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരിക്കാം. പൊതുവിഭാഗത്തില്‍ സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വ്യക്തികള്‍ക്കും പരമാവധി മൂന്നു പേരടങ്ങിയ ഗ്രൂപ്പുകള്‍ക്കുമാണ് മത്സരിക്കാന്‍ കഴിയുക. നഗരസഭ /കോര്‍പറേഷന്‍ തലത്തില്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന ജൂറിയായിരിക്കും വിധിനിര്‍ണയം നടത്തുക. ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സ്വച്ഛതം പോര്‍ട്ടലില്‍(www.swachhbharaturban.gov.in) ഉള്‍പ്പെടുത്തിയിരിക്കുന്ന ഓണ്‍ലൈന്‍ ഫോം പ്രയോജനപ്പെടുത്താം. അവസാന തീയതി 2022 ജനുവരി 15. ഫോണ്‍ : 0468 – 2322014.
വയോമധുരം പദ്ധതിയില്‍ ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യും
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിര്‍ണയിക്കുന്നതിന് സഹായിക്കുന്ന ഗ്ലുക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 10 വൈകുന്നേരം അഞ്ചു വരെ. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റിലും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭ്യമാണ്. ഫോണ്‍ : 0468 – 2325168.
ദര്‍ഘാസ് ക്ഷണിച്ചു
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതിയിലെ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായിട്ടുളള പദ്ധതികളുടെ നിര്‍വഹണത്തിന് യോഗ്യരായ അംഗീകൃത കരാറുകാരില്‍ നിന്ന് മത്സര സ്വഭാവമുളള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഇ – ദര്‍ഘാസുകള്‍, ദര്‍ഘാസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിക്കും. വെബ് സൈറ്റ് www.etenders.lsgkerala.gov.in, www.tender.lsgkerala.gov.in. ഫോണ്‍ : 0468 – 2350316.
കെല്‍ട്രോണ്‍ കോഴ്‌സ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍, ടാലി ആന്റ് എം.എസ് ഓഫീസ്, ടാലി വിത്ത് ജി.എസ്.ടി, ഡിപ്ലോമ ഇന്‍ ടാലി ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 – 2785525, 8078140525.
സ്പോട്ട്അഡ്മിഷന്‍
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എംഎസ്.സി ഫുഡ് ടെക്നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എംജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) ഒഴിവുള്ള ഒരു മാനേജ്മെന്റ് സീറ്റിലേക്ക് ഡിസംബര്‍ 22 ന് രാവിലെ 10.30ന്
സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍ : 0468 – 2240047, 9846585609.
സൗര തേജസ് പദ്ധതിയുടെ സ്പോട്ട് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 മുതല്‍
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് നടപ്പാക്കുന്ന സബ്‌സിഡിയോടു കൂടിയ ഓണ്‍ ഗ്രിഡ് സൗര നിലയങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. സൗര തേജസ് എന്ന പദ്ധതിയില്‍ 10 കിലോ വാട്ട് വരെ ശേഷിയുള്ള നിലയങ്ങള്‍ക്കാണ് സബ്‌സിഡി ഉള്ളത്. മൂന്ന് കിലോ വാട്ട് വരെ ശേഷിയുള്ളതിന് കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ 40 ശതമാനം സബ്‌സിഡി ലഭിക്കും. മൂന്നു മുതല്‍ 10 കിലോ വാട്ട് വരെയുള്ളതിന് ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം തുടര്‍ന്ന് 20 ശതമാനം നിരക്കിലും സബ്‌സിഡി ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ണമായും www.buymysun.com/SouraThejas എന്ന വെബ് പോര്‍ട്ടലില്‍ കൂടി ഓണ്‍ലൈനായിട്ടാണ് പൂര്‍ത്തീകരിക്കേണ്ടത്. സൗര തേജസ് പദ്ധതിയുടെ സ്പോട്ട് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 മുതല്‍ ജില്ലാ കാര്യാലയത്തില്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്ലിന്റെ പകര്‍പ്പ് എന്നിവയും, 1000 + ജി.എസ്.ടി അഡ്വാന്‍സ് പേയ്മെന്റ് ഓണ്‍ലൈനായിട്ട് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി (9188119403, 0468 – 2224096) ബന്ധപ്പെടുക.
ഫോട്ടോ അടിക്കുറിപ്പ് – സപ്ലൈകോ ഫെയര്‍-
സപ്ലൈകോയുടെ ക്രിസ്തുമസ് – പുതുവത്സര ജില്ലാ ഫെയര്‍ പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
ദിഷ യോഗം ഡിസംബര്‍ 30 ന്
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പു പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിഷ) യോഗം ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ഓണ്‍ലൈനായി ചേരും.
റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട അട്ടത്തോട് ഉള്‍പ്പെടെയുള്ള മേഖലകളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട കുട്ടികള്‍ക്കായി സമഗ്രശിക്ഷ കേരളം റാന്നി ബി.ആര്‍.സിയുടെ പരിധിയില്‍ പെരുനാട് പഞ്ചായത്തില്‍ റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍ ആരംഭിക്കുന്നു. ഹോസ്റ്റലിലേക്ക് വാര്‍ഡന്‍, പാര്‍ട്ട്ടൈം ടീച്ചര്‍, ചൗക്കീദാര്‍ എന്നിവരുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയുമായി 2021 ഡിസംബര്‍ 30-ന് രാവിലെ 11 ന് പെരുനാട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പെരുനാട് പഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ അഭിമുഖസമയത്ത് ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കണം. യോഗ്യത : പാര്‍ട്ട്ടൈം ടീച്ചര്‍ – ഡിഗ്രി, ബി.എഡ്. വാര്‍ഡന്‍ – എസ്എസ്എല്‍സി. ചൗക്കീദാര്‍ – എട്ടാം ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എസ്എസ്‌കെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0469 – 2600167.
വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും
പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷഫോം ആവശ്യമായ രേഖകളോടെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നേരിട്ടോ മേഖല മാനേജര്‍, ജില്ലാഓഫീസ്, പണിക്കന്റത്തു ബില്‍ഡിംഗ്, രണ്ടാംനില, കോളജ്റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ അയയ്ക്കാം. ഫോണ്‍ : 8281552350.
നിയുക്തി മെഗാ ജോബ് ഫെയര്‍ ഡിസംബര്‍ 21ന് തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 9.30ന് തിരുവല്ല മാക്ഫാസ്റ്റ് കോളജില്‍ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിക്കും. എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ് ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തും. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ്(കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കൂടി പ്രയോജനപ്പെടുത്തുന്നതിന് അവസരമൊരുക്കുകയാണ് മെഗാ ജോബ് ഫെയറിലൂടെ. ജില്ലയിലും പുറത്തുമുള്ള സ്വകാര്യ മേഖലയിലെ നാല്‍പ്പതില്‍ അധികം ഉദ്യോഗദായകരും ആയിരത്തില്‍ അധികം ഉദ്യോഗാര്‍ഥികളും തൊഴില്‍ മേളയില്‍ പങ്കെടുക്കും.
































