ഗ്രാമവ്യവസായം : സൗജന്യ ബോധവത്ക്കരണ പരിപാടി
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി, എന്റെ ഗ്രാമം എന്നിവ സംബന്ധിച്ച് സൗജന്യ ബോധവല്‍ക്കരണ പരിപാടി ഡിസംബര്‍ 30ന് രാവിലെ 10ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 0468 – 2362070 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് കോഴ്‌സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവ പഠന വിഷയങ്ങളാണ്. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ്‌ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം-33. ഫോണ്‍ : 0471 2325101, 2325102. htthps://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗണ്‍ലോഡ് ചെയ്യാം. 15 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. ഫോണ്‍ : 9447683169.
ഹൈബ്രിഡ് ഓമതൈ
ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം സൗജന്യ വിതരണത്തിനായി ഹൈബ്രിഡ് ഓമതൈകള്‍ മലയാലപ്പുഴ കൃഷി ഭവനില്‍ എത്തി. ഡിസംബര്‍ 23 മുതല്‍ വിതരണം നടത്തും. കരം അടച്ച രസീത്, അപേക്ഷ എന്നിവ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.