Thursday, April 25, 2024 10:36 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഒളിമ്പിക്‌സ് ഗെയിമിന്റെ ലോഗോ പ്രകാശനം ചെയ്തു
പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന ഒന്നാമത് ഒളിമ്പിക്‌സ് ഗെയിമിന്റെ ലോഗോ പ്രകാശനം ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി നിര്‍വഹിച്ചു. 24 കായിക ഇനങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ട്, മുസ്ലിയാര്‍ കോളജ് ഗ്രൗണ്ട്, തിരുവല്ല മര്‍ത്തോമാ കോളജ് ഗ്രൗണ്ട്, തിരുവല്ല വൈ.എം.സി.എ, പന്തളം ബാഡ്മിന്റണ്‍ കോര്‍ട്ട്, കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയം, തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്, ഇരവിപേരൂര്‍ പഞ്ചായത്ത് സ്റ്റേഡിയം, കീഴ്വായിപ്പൂര്‍ പഞ്ചായത്ത് സ്റ്റേഡിയം എന്നിവടങ്ങളിലായി നാലായിരം കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍.പ്രസന്നകുമാര്‍, ഫുഡ്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് റജിനോഡ് വര്‍ഗീസ്, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ വൈ.പ്രസിഡന്റ് തോമസ് മാത്യു, ഹോക്കി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഷീന, ഹോക്കി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അമൃതരാജ്, ജില്ലാ ട്രഷറര്‍ വിനോദ് പുളിമൂട്ടില്‍, റഗ്ബി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അജ്മല്‍ഷാ എന്നിവര്‍ പങ്കെടുത്തു.

അപേക്ഷ തീയതി നീട്ടി
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ തീയതി നീട്ടി. 2020 – 2021 അധ്യയന വര്‍ഷത്തില്‍ അവസാന വര്‍ഷ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കേരളത്തിന് അകത്തുളള സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് ആദ്യ അവസരത്തില്‍ പരീക്ഷ പാസായ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി,പ്രൊഫഷണല്‍ പിജി, ടി ടി സി, ഐടിഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : ആര്‍ട്സ് 60 ശതമാനം,കോമേഴ്സ് 70 ശതമാനം സയന്‍സ് 80 ശതമാനത്തിന് മുകളില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകിട്ട് അഞ്ചു വരെ. അപേക്ഷകള്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 0468 – 2327415.

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ പിഴ
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയോ, മാലിന്യം കത്തിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള പിഴ ഈടാക്കുമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പൊതുസ്ഥലങ്ങള്‍, ചന്ത, ജലാശയങ്ങള്‍, നീരുറവകള്‍ എന്നിവിടങ്ങളില്‍ യാതൊരുവിധ മാലിന്യങ്ങളും നിക്ഷേപിക്കാന്‍ പാടില്ല. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകര്‍മ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതുമാണ്.

അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 10 കോഴ്സുകളുടെ അപേക്ഷാ തീയതി ജനുവരി 15 വരെ നീട്ടി. കോഴ്സുകള്‍ : പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റര്‍), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)(1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (1 സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍(സി.സി.എന്‍.എ)(1 സെമസ്റ്റര്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.

സൗജന്യ സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ചണം കൊണ്ടുള്ള ബാഗ്, പേഴ്സ്, ബിഗ് ഷോപ്പര്‍, തുണി സഞ്ചി, മാസ്‌ക്, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ സൗജന്യ നിര്‍മാണ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ 0468 – 2270244 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

അസാപ് കേരളയില്‍ തൊഴിലവസരം
ബിരുദധാരികള്‍ക്ക് അസാപ് കേരളയില്‍ തൊഴിലവസരം. ഏതെങ്കിലും ഒരു വിഷയത്തില്‍ അംഗീകൃത ബിരുദവും സാമ്പത്തിക സേവന മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അസാപ് കേരളയില്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് എന്ന തസ്തികയില്‍ ട്രെയ്‌നര്‍ ആകാന്‍ അവസരം. അവസാന തീയതി ജനുവരി അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9495999668, 9495999717.

ശില്‍പശാല ജനുവരി ആറിനും ഏഴിനും
പത്തനംതിട്ട മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം, മണ്ണ് പരിപാലനം എന്നീ വിഷയങ്ങളില്‍ ജനുവരി ആറിനും ഏഴിനും ശില്പശാല നടക്കും. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. ജനപ്രതിനിധികള്‍ക്ക് ആറിനും പൊതുജനങ്ങള്‍ക്ക് ഏഴിനുമാണ് ശില്‍പ്പശാല. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ 9447503683 എന്ന നമ്പറില്‍ വിളിച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

രണ്ടാംവിള നെല്ല് സംഭരണം : കര്‍ഷക രജിസ്‌ട്രേഷന്‍ ജനു. ഒന്നു മുതല്‍
സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലു സംഭരണത്തിന്റെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ജനു. ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.supplycopaddy.in.

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 31 ന് അകം കാലാവധി കഴിഞ്ഞ, റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെയുള്ള ലോണുകളില്‍ വായ്പ അവസാനിപ്പിക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴ പലിശയില്‍ 100 ശതമാനം ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച ഫയലുകളില്‍ ഒരു ശതമാനം ആര്‍ആര്‍സിസി, ഡിഎന്‍എഫ് എന്നിവ വായ്പക്കാരന്‍ ഒടുക്കണം. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ, പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2226111, 2272111, 9447710033.

അരീക്കക്കാവ് തടി ഡിപ്പോയില്‍ മണല്‍ ഇ – ലേലം
അരീക്കക്കാവ് തടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന 2018 ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയില്‍ നിന്നും ശേഖരിച്ച മണലിന്റെ ഇ-ലേലം ജനുവരി മുതല്‍ ഡിസംബര്‍ വരെ നടക്കും. ലേല നടപടികള്‍ക്ക് നിയോഗിച്ചിരിക്കുന്ന ഏജന്‍സിയായ എം.എസ്.ടി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാനാകുക. കൂടുതല്‍ വിവിരങ്ങള്‍ക്ക് www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേനയോ പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ 0475 – 2222617 എന്ന ഫോണ്‍ നമ്പരിലോ, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസിന്റെ 8547600535 എന്ന നമ്പരിലോ ബന്ധപ്പെടുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വരികളില്ലാതെ പാട്ടുകളുണ്ടാകുമോ? ; പാട്ടുകളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: സംഗീതം നല്‍കി എന്നതു കൊണ്ട് പാട്ടുകള്‍ക്കുമേലുള്ള അവകാശം ഇളയരാജയ്ക്ക് മാത്രമുള്ളതല്ലെന്ന്...

ആലപ്പുഴയിൽ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കിയ നിലയിൽ

0
ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി...

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയോട് മോശമായി പെരുമാറി ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ...

ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങി , ഒറ്റവോട്ട് പോലും ബിജെപിക്ക് ലഭിക്കില്ല : 26,000 അധ്യാപകരുടെ...

0
കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലയ്ക്കുവാങ്ങിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി....