ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; റൗഡി ലിസ്‌റ്റിൽ ഉൾപ്പെട്ടയാൾ അറസ്‌റ്റിൽ

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : ഭാര്യയെ ആക്രമിച്ച കേസില്‍ വയനാട് പുല്പള്ളിയിലെ റൗഡി കോടാലി ഷിജു അറസ്റ്റില്‍. സ്ഥിരം പ്രതിയും ഒരുപാട് കേസുകളിലെ പ്രതിയുമായ പുല്പള്ളി അമരക്കുനി സ്വദേശി ഷിജു ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭാര്യയെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ എടുത്ത് നല്‍കി നാട്ടിലെത്തിച്ച ശേഷമാണ് ആക്രമിച്ചത്. കല്പറ്റ, ബത്തേരി, കേണിച്ചിറ, പുല്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് ഷിജുവെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ മാസം പത്തിനാണ് പ്രസീത നാട്ടിലെത്തിയത്. നാല് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് ഷിജുവിന്റെ ഭാര്യ. പ്രസീതയ്ക്ക് വിമാന ടിക്കറ്റ് ഉള്‍പ്പെടെ എടുത്ത് നല്‍കിയത് ഷിജുവാണ്. നാട്ടിലെത്തിയ ശേഷം കുടുംബമായി വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോയി. കഴിഞ്ഞ ദിവസമാണ് കല്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസസ്ഥലത്തെത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു.

പിന്നീട് പുല്പള്ളിയിലെ വീട്ടിലേക്കുപോയി. ഇതിനു ശേഷം ഭാര്യയുമായി ഫോണില്‍ വിളിച്ച്‌ സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെ അമ്പിലേരിയില്‍ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസീതയ്ക്ക് തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിയായ മകളും ആക്രമണം നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നു. ഭാര്യയെ ആക്രമിച്ച്‌ വാരിയെല്ലൊടിച്ചതിന് അഞ്ചുവര്‍ഷം മുമ്പും ഷിജുവിന് നേരേ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെ വൈകീട്ട് ആറരയോടെ പുല്പള്ളിയില്‍ നിന്നാണ് ഷിജുവിനെ അറസ്റ്റുചെയ്യുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...