ബി.ജെ.പി സര്‍ക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടി : എസ്. രാമചന്ദ്രന്‍ പിള്ള

For full experience, Download our mobile application:
Get it on Google Play

കൊല്ലം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബി.ജെ.പി സര്‍ക്കാറിന്‍റെ അമിതാധികാര വാഴ്ച ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് വേണ്ടിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സി.പി.എം കൊല്ലം ജില്ല സമ്മേനം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരത്വം മതാധിഷ്ഠിതമാക്കുന്നതും ഗോമാതാവിനെ വിശുദ്ധമാക്കുന്നതും വിദ്യാഭ്യസത്തെ വര്‍ഗീയവത്ക്കരിക്കുന്നതും ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന്‍റെ പിന്നിലെ ലക്ഷ്യവും ഇതുതന്നെയാണ്. ഇസ്രായേല്‍ ഫലസ്തീനില്‍ കാണിക്കുന്നതാണ് മോദി കശ്മീരില്‍ നടത്താന്‍ ശ്രമിക്കുന്നതും.

ഗോമാതാവ് പരിശുദ്ധമെന്ന തരത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ആധുനിക ലോകത്തിനും ഇന്ത്യക്കാകെയും അപമാനമാണ്. രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്​ഥിതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് നടക്കുന്നത്. സുപ്രധാന നിയമങ്ങളില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന്​ മാത്രമല്ല, ചര്‍ച്ചക്ക് തയാറാവുന്നവരെ അതിനനുവദിക്കാതെ സസ്പെന്‍ഡ്​ ചെയ്യുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുന്നു.

ജഡീഷ്യറിയാവെട്ട എകിസ്ക്യുട്ടീവിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിലും. സര്‍ക്കാറിന് താല്‍പ്പര്യമില്ലാത്ത വിഷയങ്ങള്‍ പരിഗണിക്കാന്‍ ജുഡീഷ്യറി തയാറാവുന്നില്ല. അതിനുപുറമെ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങളെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യദ്രോഹക്കുറ്റമടക്കമുള്ള കരിനിയമങ്ങള്‍ എതിരാളികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. ജനങ്ങളാകെ ഭരണകൂടത്തിെന്‍റ നിയന്ത്രണത്തിലാണിപ്പോള്‍.

ഇത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയാടെ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേരള സമൂഹത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് വളര്‍ത്താനുള്ള ശ്രമങ്ങളാണ് തുടര്‍ഭരണകാലത്ത് നടക്കുന്നത്. അതിനായി മുന്‍ മാതൃകകള്‍ ഇല്ലാത്തതിനാല്‍, തനത് മാതൃക വളര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആധുനിക വിജ്​ഞാന സമൂഹമായി സംസ്ഥാനത്തെ മാറ്റുന്നതിന്‍റെ പ്രതിഫലനം സമസ്തമേഖലകളിലുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സോമപ്രസാദ് എം.പി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാക്കളായ പി.കെ. ഗുരുദാസന്‍, എന്‍. പത്മലോചനന്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജോര്‍ജ് മാത്യു, തുളസീധരക്കുറുപ്പ്, പി.എ. എബ്രഹാം എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.എം. തോമസ് ഐസക്ക്, പി.കെ. ശ്രീമതി, വൈക്കം വിശ്വന്‍, എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, കെ.ജെ. തോമസ് എന്നിവര്‍ സമ്മേളനത്തില്‍ പ​ങ്കെടുക്കുന്നു. ഞായറാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...