Friday, April 26, 2024 10:24 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കോഷന്‍ ഡിപ്പോസിറ്റിന് അപേക്ഷിക്കാം
റാന്നി ഗവ.ഐടിഐയില്‍ 2017-18 വര്‍ഷങ്ങളില്‍ അഡ്മിഷന്‍ എടുത്ത് പഠനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ ജാമ്യ നിക്ഷേപം, കോഷന്‍ ഡിപ്പോസിറ്റ് എന്നിവ ലഭിക്കുന്നതിന് ട്രെയിനികള്‍ തങ്ങളുടെ ബാങ്ക് പാസ്ബുക്കിന്റെ മുന്‍പേജിന്റെ കോപ്പി(അക്കൗണ്ട് നമ്പര്‍ സഹിതം) 12 ന് റാന്നി ഐടിഐയില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 – 5296090.

പോസ്റ്റര്‍ ഡിസൈന്‍ മത്സര വിജയികള്‍
ദേശീയ സമ്മതിദായക ദിനത്തോട് അനുബന്ധിച്ച് തൈക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം കോന്നി ആര്‍വിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി നിരഞ്ജനും, രണ്ടാം സ്ഥാനം കോന്നി എസ്എന്‍ പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എസ്.എസ് അഭിരാമിക്കും, മൂന്നാം സ്ഥാനം പ്രമാടം എസ്എച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സ്‌നേഹ എസ് നായര്‍ക്കും ലഭിച്ചു. മത്സരത്തില്‍ 87 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

നാഷണല്‍ ലോക് അദാലത്ത്
കേരളാ സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 12 ന് ജില്ലയില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തും. പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റികള്‍ അതത് താലൂക്കുകളിലുളള കോടതികളിലുമാണ് അദാലത്ത് നടത്തുക. ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍ ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍ , ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യു, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 – 2220141

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരില്‍ നിന്ന് സ്വയംതൊഴില്‍ സംരംഭമായി സ്റ്റേഷനറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുളളവരും പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികളുമായിരിക്കണം. മുന്‍കാലങ്ങളില്‍ സമാന പദ്ധതികളില്‍ നിന്നും ആനുകൂല്യം ലഭിച്ചവരാകരുത്. പദ്ധതി ചെലവിന്റെ 50 ശതമാനമോ പരമാവധി 10,000 രൂപയോ സബ്‌സിഡി അനുവദിക്കും. നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷ, വയസ്, ജാതി, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഷനറി യൂണിറ്റിന്റെ വിശദമായ പ്രോജകട് റിപ്പോര്‍ട്ട് എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈമാസം 25. ഫോണ്‍ : 0468 – 2325168.

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരില്‍ നിന്ന് തയ്യല്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുളള പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും 40 ശതമാനമോ അതില്‍ കൂടുതലോ ഭിന്നശേഷിയുള്ള വ്യക്തികളുമായിരിക്കണം. മുന്‍കാലങ്ങളില്‍ സമാന പദ്ധതികളില്‍ നിന്നും ആനുകൂല്യം ലഭിച്ചവരായിരിക്കരുത്. പദ്ധതി ചെലവിന്റെ 50 ശതമാനമോ പരമാവധി 10,000 രൂപയോ സബ്‌സിഡി അനുവദിക്കും. നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷ, വയസ്, ജാതി, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന തയ്യല്‍ യൂണിറ്റിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0468 – 2325168.

അപേക്ഷ ക്ഷണിച്ചു
ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ – ഓര്‍ഡിനേറ്റര്‍ (എസ്.ഡബ്ല്യു.എം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസയോഗ്യത : ബി.ടെക്ക് സിവില്‍ എന്‍ജിനീയറിംഗ്, എം.ടെക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളവര്‍ ഈ മാസം 19ന് വൈകിട്ട് അഞ്ചിന് മുന്‍പായി വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, 1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9633754411, 8129557741.

സിഡിറ്റില്‍ സ്‌കാനിംഗ് അസിസ്റ്റന്റ് താത്കാലിക പാനല്‍
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തില്‍ താത്ക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിംഗ് അസിസ്റ്റന്റുമാരുടെ പാനല്‍ തയാറാക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. പകല്‍ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്കു മുന്‍ഗണന. പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവര്‍ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ല്‍ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...