സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സാക്ഷ്യപത്രം സമര്‍പ്പിക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ / 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് (01.01.2022) 60 വയസ് പൂര്‍ത്തിയാകാത്തവര്‍ 2022 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി വിവാഹിത/പുനര്‍വിവാഹിതയല്ലെന്നുളള സാക്ഷ്യപത്രം 2021 ഡിസംബര്‍ മുതല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത പക്ഷം, ഏപ്രില്‍ 30 നുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഈ സമയ പരിധിക്കുളളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സേവന സോഫ്റ്റ് വെയറില്‍ അപ് ലോഡ് ചെയ്യുന്ന സമയം മുതലുളള പെന്‍ഷനു മാത്രമേ അര്‍ഹതയുളളൂ. തടയപ്പെടുന്ന മാസത്തിലെ പെന്‍ഷന്‍ കുടിശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്നും ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2362037.

തൊഴില്‍ മേള
തിരുവനന്തപുരം തൈക്കാട് ദേശീയ സേവന കേന്ദ്രവും (എന്‍.സി.എസ്.സി ഫോര്‍ എസ്.സി /എസ്.ടി) കേരള സര്‍ക്കാരിന്റെ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ ഐ.ടി.ഐ യും സംയുക്തമായി പട്ടികജാതി /വര്‍ഗത്തില്‍പെട്ട ഐ.ടി.ഐ ഇലക് ട്രീഷ്യന്‍ , പ്ലംബര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.ടി.പി, ഓട്ടോകാഡ്, ടാലി പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി മെയില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ഥികളെ ആവശ്യമുളള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. താത്പര്യമുളള സ്വകാര്യ സ്ഥാപനങ്ങള്‍ മെയ് 13 നകം [email protected] എന്ന ഇ-മെയിലേക്ക് ഒഴിവുകളുടെ വിശദ വിവരങ്ങള്‍ അയച്ചു തരണം. ഫോണ്‍ :0471 – 2332113, 8304009409.

യോഗം
സുസ്ഥിര കാര്‍ഷിക വികസനത്തിനായി സുരക്ഷിത ഭക്ഷ്യ ഉത്പാദനത്തിനായി എല്ലാ കുടുംബങ്ങളെയും സജ്ജമാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് നടപ്പാക്കുന്നതിനായി മലയാലപ്പുഴ കൃഷി ഭവനില്‍ ഏപ്രില്‍ 19 ന് രാവിലെ 10.30 ന് പാമ്പേറ്റുമല സാംസ്‌കാരിക നിലയത്തില്‍ യോഗം ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഇറാന് പിന്നാലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക

0
വാഷിങ്ടൺ: ഇറാന് പിന്നാലെ ലെബനനിലെ ഹിസ്ബുല്ലക്കെതിരെയും ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക. ഹിസ്ബുല്ലക്ക്...