26.8 C
Pathanāmthitta
Friday, April 29, 2022 7:56 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന മുട്ടകോഴി, ഇറച്ചികോഴിവളര്‍ത്തല്‍ സൗജന്യപരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10ദിവസം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 എന്നീ നമ്പരില്‍ പേര് രജിസ്റ്റര്‍ചെയ്യണം.

ഒറ്റത്തവണ തീര്‍പ്പാക്കല്‍
കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയിരുന്ന സാഹചര്യത്തിലും മറ്റു കാരണങ്ങളാലും യഥാസമയം മുദ്ര പതിപ്പിക്കുവാന്‍ ഹാജരാക്കാത്തത് മൂലം കുടിശികയായ അളവ് തൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയെന്ന വ്യവസ്ഥയില്‍ അധിക ഫീസ്, രാജി ഫീസ് എന്നിവയില്‍ ഇളവ് നല്‍കി മുദ്ര ചെയ്തു നല്‍കുന്നതിനായി അദാലത്ത് നടത്തും. കുടിശികയായ അളവുതൂക്ക ഉപകരണങ്ങള്‍ അദാലത്ത് മുഖേന മുദ്ര പതിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ അതത് താലൂക്ക് ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : കോഴഞ്ചേരി താലൂക്ക് – 0468 -2322853, അടൂര്‍ – 0473 – 4221749, കോന്നി – 0468 – 2341213, റാന്നി- 0473 – 5223194, മല്ലപ്പള്ളി – 0469 – 2785064, തിരുവല്ല – 0469 – 2636525.

വനിതാ ഹോം ഗാര്‍ഡ് നിയമനം
പത്തനംതിട്ട ജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ നിലവിലുളളതും ഭാവിയില്‍ പ്രതീക്ഷിക്കപ്പെടുന്നതുമായ ഒഴിവുകളിലേക്ക് യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത : ആര്‍മി /നേവി /എയര്‍ഫോഴ്സ് /ബി.എസ്.എഫ് /സി.ആര്‍.പി.എഫ് /സി.ഐ.എസ്.എഫ് / എന്‍.എസ്.ജി /എസ് എസ് ബി / ആസാം റൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച വനിതാ സേനാംഗം ആയിരിക്കണം. യോഗ്യത : എസ്.എസ്.എല്‍.സി /തത്തുല്യ യോഗ്യത . പ്രായം : 35-58, ദിവസ വേതനം 780/ രൂപ. അവസാന തീയതി മെയ് 13. അപേക്ഷാ ഫോം ഫയര്‍ ആന്റ് റെസ്‌ക്യൂ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കും. ഫോണ്‍ : 9497920097, 9497920112.

നാറ്റ് പാക് പരിശീലനം
ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ഏപ്രില്‍ 27, 28, 29 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഫോണ്‍ : 0471 – 2779200, 9074882080.

പ്രവേശനപരീക്ഷ
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ആറാംക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 30 ന് നടത്തും. അഡ്മിറ്റ് കാര്‍ഡുകള്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്ന സ്‌കൂളില്‍നിന്നും ഹെഡ്മാസ്റ്ററുടെ ഒപ്പോടു കൂടി വാങ്ങണമെന്ന് നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ നിശ്ചയമായും പാലിക്കണം. കോന്നിയിലെ അമൃതവിദ്യാലയം എന്നതു മാറ്റി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോന്നി പരീക്ഷാ സെന്റര്‍ ആക്കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0473 – 5265246.

അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഓട്ടോകാഡ് ടു ഡി, ത്രീ ഡി, ത്രീ ഡി എസ് മാക്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 8078140525.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ 26500-56700 രൂപ ശമ്പള നിരക്കില്‍ ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) തസ്തിക (ഫസ്റ്റ് എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ – 621/17) തസ്തികയുടെ 04.11.2020 തീയതിയില്‍ നിലവില്‍ വന്ന 309/2020/എസ്.എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 18.05.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 18.05.2020 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല അപ്രന്റിസ് മേള  (ഏപ്രില്‍ 21)
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല അപ്രന്റിസ് മേള നാളെ ചെന്നീര്‍ക്കര ഐടിഐയില്‍ സംഘടിപ്പിക്കും. ചെറുകിട വ്യവസായ സ്ഥാപനങ്ങളിലേക്കും ഗവണ്‍മെന്റ് പബ്ലിക് ലിമിറ്റഡ്/ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിലേക്കും ഐടിഐ പാസായ ട്രെയിനികളെ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ പത്തിന് ഐടിഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സാക്ഷ്യപത്രം സമര്‍പ്പിക്കണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ /50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസിന് താഴെയുളള ഗുണഭോക്താക്കളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുനര്‍വിവാഹിതയല്ലെന്നുളള സാക്ഷ്യപത്രം നല്‍കിയിട്ടില്ലാത്തവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഏപ്രില്‍ 30 നുള്ളില്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4288621.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular