സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും. പരിശോധനയ്ക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുളളൂവെന്ന് പത്തനംതിട്ട ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 10 ന്
മെഴുവേലി ഗവ.വനിത ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ജൂണ്‍ 10 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ ഇന്റര്‍വ്യൂ നടത്തും. ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി /ഡിപ്ലോമ യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

ഓംബുഡ്സ്മാന്‍ ഉത്തരവ്
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിലുറപ്പ് പ്രവൃത്തിക്കിടയില്‍ ഉണ്ടായ അപകടകത്തിന് ചികിത്സാ ചിലവിനത്തില്‍ 27090 രൂപ അനുവദിച്ച് ഉത്തരവായതായി ഓംബുഡ്സ്മാന്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ എട്ടിന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ എട്ടിന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ തടികസേരകളുടെ പ്ലാസ്റ്റിക് വരിഞ്ഞ് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്ത് വരിയേണ്ട കസേരകള്‍ പരിശോധിക്കാം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ പതിനാറിന് ഉച്ചയ്ക്ക് രണ്ടു വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട. ഫോണ്‍ : 0468 – 232524.

സ്വയം തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിംഗ് പരിശീലനം ആരംഭിക്കും. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 – 2270244, 2270243. ഈ ഫോണ്‍ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...