സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ഭക്ഷണം വൃത്തിയുള്ളതാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ആങ്ങമൂഴി ഗുരുകുലം യു.പി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി സ്‌കൂള്‍ പാചകപ്പുരയും ഭക്ഷണവും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. സംസ്ഥാന തലത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്‌കൂളുകളില്‍ എത്തി പാചകപ്പുരയും ഭക്ഷണവും വിലയിരുത്തുന്ന കാമ്പയിന്‍ നടന്നു വരുകയാണ്. കോന്നി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ പരിശോധന നടത്തും. എല്ലാ സൗകര്യവും വൃത്തിയുമുള്ള പാചകപ്പുരയാണുള്ളതെന്നും മികച്ച ഭക്ഷണമാണ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും അവയില്‍ കുട്ടികള്‍ സംതൃപ്തരാണെന്നും പരിശോധനയില്‍ മനസിലായി. മണ്ഡലത്തിലെ സ്‌കൂളുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

ഗുരുകുലം യു.പി. സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ നൃപനോടും കൂട്ടുകാരോടും ഒപ്പമിരുന്ന് ചോറും, സാമ്പാറും, തോരനും, പച്ചടിയുമടങ്ങുന്ന ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് എംഎല്‍എ മടങ്ങിയത്. 230 കുട്ടികളാണ് സ്‌കൂളില്‍ ദിവസേന ഉച്ചഭക്ഷണം കഴിക്കുന്നത്. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, പഞ്ചായത്ത് അംഗങ്ങളായ ശ്രീലജ അനില്‍, രാധാ ശശി, പി.ആര്‍ പ്രമോദ്, എ ഇ ഒ ടി.എസ്. സന്തോഷ് കുമാര്‍, നൂണ്‍ മീല്‍ ഓഫീസര്‍ ശ്യാം കിഷോര്‍, ഹെഡ്മിസ്ട്രസ് ബിന്ദു ജി പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...