Thursday, April 25, 2024 7:24 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ദര്‍ഘാസ്
പത്തനംതിട്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ജില്ലാ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേക്ക് ഒരു വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിന് ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ടെന്‍ഡര്‍ ഫോര്‍ വെഹിക്കിള്‍ എന്ന തലക്കെട്ടോടെ ജൂലൈ ഏഴിന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ഹാജരാക്കണം. ഫോണ്‍ : 0473 – 221236.

പട്ടിക വര്‍ഗ യുവതികള്‍ക്ക് തയ്യല്‍ പരിശീലനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര കോഴ്‌സിലേക്ക് 2022-24 ബാച്ചിലേക്കുളള പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 നും ഇടയില്‍ പ്രായമുളളതുമായ പട്ടിക വര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ : 9495176357, 0473 – 5227703.

ശാസ്ത്രീയ ഇഞ്ചികൃഷി പരിശീലനം ജൂണ്‍ 21ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ഇഞ്ചികൃഷി എന്ന വിഷയത്തില്‍ ജൂണ്‍ 21 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂണ്‍ 20 ന് നാലിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ജില്ലാ ആസൂത്രണ സമിതി യോഗം 23 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം 23 ന് ഉച്ചക്ക് ശേഷം 3.30 ന് ഓണ്‍ലൈനായി ചേരും.

ജില്ലാ വികസന സമിതി യോഗം 25 ന്
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 25 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് അപേക്ഷിക്കാം
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുളള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ് റ്റി/ ഒ ഇ സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. ഫോണ്‍ : 9947123177.

അപേക്ഷ ക്ഷണിച്ചു
സാഫ് ഡി.എം.ഇ പദ്ധതി പത്തനംതിട്ട ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താത്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ (755 രൂപ) നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത :എം.എസ് .ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്മെന്റ് /എം.ബി.എ മാര്‍ക്കറ്റിംഗ്, ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി 35 വയസ്. അപേക്ഷ അയക്കേണ്ട വിലാസം: നോഡല്‍ ഓഫീസര്‍. സാഫ്, ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയം, പന്നിവേലിച്ചിറ. തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍. 0468 2967720.

വായനദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് അടൂരില്‍
വായനദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10.30ന് അടൂര്‍ ബോയ്സ് എച്ച്എസ്എസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ വായനദിന സന്ദേശം നല്‍കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് മെമ്പര്‍ പ്രൊഫ ടി.കെ.ജി നായര്‍ വായനാനുഭവം പങ്കുവയ്ക്കും. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഫാ.ഡോ. ഏബ്രഹാം മുളമ്മൂട്ടില്‍ വായനദിന പ്രതിജ്ഞ ചൊല്ലും. വായനയുടെ വസന്തകാലം പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.

ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനപക്ഷാചരണമായും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ ദേശീയ വായനദിന മാസാചരണമായും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പ്രതിജ്ഞ, അക്ഷരമരം, കൈയെഴുത്ത് മാസിക തയാറാക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ പങ്കാളികളാക്കും. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വിവര-പൊതുജനസമ്പര്‍ക്കം, വിദ്യാഭ്യാസം, തദ്ദേശഭരണം, പഞ്ചായത്ത് വകുപ്പുകള്‍, കുടുംബശ്രീ, സാക്ഷരതാമിഷന്‍, കാന്‍ഫെഡ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, ഐടി മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്യാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായക പരീക്ഷണം ; സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍

0
ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച്...

വനിതാ എ.പി.പി.യുടെ ആത്മഹത്യ : മേലുദ്യോഗസ്ഥന്റെയും സഹപ്രവര്‍ത്തകന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

0
കൊല്ലം: പരവൂര്‍ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ്.അനീഷ്യ (41) ജീവനൊടുക്കിയ...

ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ വിലയിരുത്തി ജി.ഡി.ആർ.എഫ്.എ.

0
ദുബായ്: പൂർവസ്ഥിതിയിലേക്കെത്തിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി....

പരസ്യ മദ്യപാനം പോലീസിൽ അറിയിച്ച എസ്.ടി പ്രമോട്ടർക്ക് മർദനം

0
കോട്ടയം: പരസ്യമദ്യപാനം പോലീസില്‍ അറിയിച്ച എസ്.ടി പ്രമോട്ടറെ സംഘം ചേര്‍ന്ന് മര്‍ദിച്ചു....