Thursday, May 9, 2024 3:49 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സിവില്‍ സര്‍വീസ് പരിശീലനം
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ പരിശീലന ചെലവ് വഹിക്കുന്ന അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ആഗസറ്റ് 24നകം നല്‍കണം. ബിരുദത്തിന് 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം സിവില്‍ സര്‍വീസ് അക്കാഡമി, പ്ലാമൂട് തിരുവനന്തപുരം മുഖേനയാണ് സംഘടിപ്പിക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0468 – 2967 720.

കര്‍ഷക ട്രെയിനിംഗ്
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം 18 മുതല്‍ 23 വരെയാണ് പരിശീലനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ക്ഷീരകര്‍ഷകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0473 4 299 869, 9495 390 436, 9446 453 247.

തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. 15 ദിവസത്തെ സൗജന്യ പരിശീലനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് ആറ് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് നടക്കുന്നത്.ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 16ന്  www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2532890, 2550322, 9605542061.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്‌സസ്സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ മഹാത്മ ഗാന്ധി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000/ രൂപ (എസ്.സി,എസ്.റ്റി 350/ രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. കോന്നി (0468 – 2382 280, 8547 005 074), പുതുപ്പള്ളി (0481 – 2 351 228, 8547 005 040), കടുത്തുരുത്തി (0482 – 9264 177, 8547 005 049), കട്ടപ്പന (0486 – 8250 160, 8547 005 053), മറയൂര്‍ (0486 – 5253 010, 8547 005 072), പീരുമേട് (0486 – 9232 373, 8547 005 041), തൊടുപുഴ (0486 – 2257 447, 8547 005 047).

സംരംഭകത്വ വര്‍ക്ക്ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്ഷോപ്പ് ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി), കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക്ക്ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ടറി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ദ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.
വര്‍ക്ക്ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടി ക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ് ആന്റ് റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്സും, എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. കോഴ്സ് ഫീ, സെര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2,950 രൂപ ആണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ കെഐഇഡി-ന്റെ വെബ്സൈറ്റ് ആയ www.kied.info-ല്‍ ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ -0484 – 2532890, 2550322, 9605 542 061.

ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29ന് ഉച്ചക്ക് രണ്ടു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോന്നി ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0468 – 2 334 110.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാര്‍ അത്തനെഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ വേര്‍പാടില്‍ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്‍റെ പരമാധ്യക്ഷനും ആത്മീയ പ്രഭാഷകനുമായ മാര്‍...

വിമാനത്തിനുള്ളിൽ പുകവലിച്ച മധ്യവയസ്‌കൻ പിടിയിൽ

0
മുംബൈ: വിമാനത്തിനുള്ളിൽ പുകവലിച്ച മധ്യവയസ്‌കൻ പിടിയിൽ. വിമാനത്തിന്റെ ശുചിമുറിയിൽ വച്ചാണ് മധ്യവയസ്‌കൻ...

തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ത്തി​ല്‍ ഇ­​ട­​പെ­​ടാ­​നി​ല്ല ; സു­​പ്രീം­​കോ­​ട­​തി

0
ഡ​ല്‍​ഹി: തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ഹ​ര്‍­​ജി­​ക​ള്‍ തീ​ര്‍­​പ്പാ­​ക്കി സു­​പ്രീം­​കോ­​ട­​തി. 2023-ലെ ​എ­​ബി­​സി(​അ­​നി­​മ​ല്‍...

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു ; വെറും 78.69% വിജയം, മുന്‍വര്‍ഷത്തേക്കാള്‍ 4.26...

0
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി...