Friday, April 26, 2024 5:22 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി കൊല്ലത്ത്
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തും. റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റു മാനദണ്ഡങ്ങള്‍ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് www. joinindianarmy.nic.in.

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
2022-23 സാമ്പത്തികവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ആഗസ്റ്റ് ആറിന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ആഗസ്റ്റ് ആറിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍. 0468 – 2322762.

നെഹ്റു യുവ കേന്ദ്ര അഫിലിയേഷന്‍ ക്യാമ്പയിന്‍ തുടങ്ങി
ഭാരത സര്‍ക്കാര്‍ – യുവജനകാര്യ കായിക മന്ത്രാലയം കീഴില്‍ പ്രവര്‍ത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര പത്തനംതിട്ട അഫിലിയേഷന്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടനകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്നു. ക്യാമ്പയിന്‍ ഭാഗമായി സന്നദ്ധ സംഘടനകള്‍, ലൈബ്രറി / ഗ്രന്ഥശാലകള്‍, സാംസ്‌കാരിക സംഘടനകള്‍, കൂട്ടായ്മകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബുകള്‍, സ്പോര്‍ട്ട്സ് കൗണ്‍സില്‍ അഫിലിയേഷന്‍ ഉള്ള ഫുട്ബോള്‍ വോളിബോള്‍ ക്ലബുകള്‍, യുവജനക്ഷേമ ബോര്‍ഡുമായ അഫിലിയേറ്റ് ചെയ്ത ക്ലബുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7558 892 580 ,0468 2 692 580.

കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് ആറിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വികസന സമിതി കണ്‍വീനര്‍ അറിയിച്ചു.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോന്നി വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 17ന് ഉച്ചക്ക് രണ്ടു വരെ. ഫോണ്‍ : 8129 663 325, 9188 959 672.

കര്‍ഷകദിനം ആചരിക്കും
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ കൃഷിഭവന്റെ പരിധിയില്‍പ്പെട്ട ജൈവകൃഷി കര്‍ഷകര്‍, മികച്ച സ്ത്രീകര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍/കര്‍ഷക, മുതിര്‍ന്ന കര്‍ഷകന്‍/കര്‍ഷക, എസ്.സി /എസ്.ടി വിഭാഗത്തിലുളള കര്‍ഷകര്‍ തുടങ്ങിയ വിഭാഗത്തിലുളള മികച്ച കര്‍ഷകരെ ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചു വരെ കൃഷി ഭവനില്‍ സമര്‍പ്പിക്കണം.

മരങ്ങള്‍ മുറിച്ചു മാറ്റണം
കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ അപകടകരമായ മരങ്ങളും, മരങ്ങളുടെ ശിഖരങ്ങളും അടിയന്തിരമായി മുറിച്ചു മാറ്റണം. അല്ലാത്ത പക്ഷം ഈ മരങ്ങള്‍ മൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ഉടമസ്ഥന്‍ മാത്രം ഉത്തരവാദി ആയിരിക്കുമെന്നും എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപുല്‍കൃഷി ട്രെയിനിംഗ്
ക്ഷീര വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷിയില്‍ ആഗസ്റ്റ് 10,11 തീയതികളില്‍ പരിശീലനം നടത്തുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 0473 4 266 869, 9495 390 436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.

വയോസേവന അവാര്‍ഡ് 2022 നോമിനേഷന്‍ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2022ന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20ന് അഞ്ചു വരെ. അപേക്ഷ ഫോം സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റായ www.swd.kerala.gov.in ലും പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍ : 0468 2 325 168.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം ; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ

0
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച...