Saturday, May 11, 2024 9:06 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സോപ്പ്, ഹാന്‍ഡ് വാഷ് ഡിറ്റര്‍ജെന്‍റ്, ലോഷന്‍, അഗര്‍ബത്തി, ഡിഷ് വാഷ്, മെഴുകുതിരി, കുട നിര്‍മ്മാണ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2 270 243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഓഫീസ് കെട്ടിടം മാറ്റി
പത്തനംതിട്ട ഡോക്ടേഴ്സ് ലൈനിലുളള ളാകേത്ത് ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിച്ചിരുന്ന വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ഓഫീസ് പത്തനംതിട്ട മണ്ണില്‍ റീജന്‍സി കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പത്തനംതിട്ട വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0468 2 223 270.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂരുള്ള നോളജ് സെന്‍ററില്‍ നടത്തിവരുന്ന ടാലി, ഫയര്‍ ആന്‍റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍റ് സപ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിനായി 8547 632 016 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്‍റര്‍, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ഇലക്ട്രിക് വയറിംഗ് (10 മാസം), ഡിസിഎ (ആറ് മാസം), മൊബൈല്‍ ഫോണ്‍ ടെക്നോളജി, (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (മൂന്നു മാസം), കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്‍റനന്‍സ് നെറ്റ് വര്‍ക്കിംഗ് ആന്‍റ് ലാപ്ടോപ്പ് സര്‍വീസിംഗ് (ആറ് മാസം), എം.എസ് ഓഫീസ്, ഡിടിപി ആന്‍റ് ടാലി (മൂന്നു മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7025 403 130.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍, ബയോമെഡിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാന്‍, മെക്കാനിക്കല്‍ വിഭാഗം ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
യോഗ്യത: ലക്ചറര്‍: ബി.ടെക് ഫസ്റ്റ് ക്ലാസ്, ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, നെറ്റ്. ഡെമോണ്‍സ്ട്രേറ്റര്‍: ഡിപ്ലോമാ ഫസ്റ്റ് ക്ലാസ്. ട്രേഡ്സ്മാന്‍: ഐ.റ്റി.ഐ /ഡിപ്ലോമ. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 12ന് വൈകുന്നേരം അഞ്ചിന് മുമ്പായി [email protected] എന്ന ഇമെയിലില്‍ അയച്ചുതരണം.

ബാര്‍ബര്‍ ബ്യൂട്ടീഷന്‍ സ്ഥാപനങ്ങള്‍ക്ക് അവധി
ആരോഗ്യവിഭാഗവും, കെ.എസ്.ബി.എ.യും കൂട്ടായി സംഘടിപ്പിച്ചിരിക്കുന്ന ആരോഗ്യ സെമിനാര്‍ ഈ മാസം 12ന് പത്തിന് പത്തനംതിട്ട ഫാത്തിമ ഹാളില്‍ നടക്കുന്നതിനാല്‍ ടൗണ്‍ സി ബ്ലോക്കില്‍പ്പെട്ട നഗരസഭ, ഓമല്ലൂര്‍, ഇലവുംതിട്ട, ഇലന്തൂര്‍, ആറന്മുള ബാര്‍ബര്‍ ഷോപ്പുകളും, ബ്യൂട്ടി പാര്‍ലറുകളും ഉച്ചവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.

ജില്ലാതല ടാലന്റ് ഷോ സംഘടിപ്പിച്ചു
അന്താരാഷ്ട്ര യുവജന ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ (ഒഎസ്ഒഎം 2022) ജില്ലാതല ടാലന്റ് ഷോ സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടുകൂടി സംസ്ഥാനത്ത് പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുക എന്നുളളതാണ് പരിപാടിയുടെ ലക്ഷ്യം. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.
എച്ച്ഐവി അണുബാധ പ്രതിരോധത്തിന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള വ്യക്തിഗത പ്രകടനങ്ങള്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ടിബി എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.നിതീഷ് ഐസക് സാമുവല്‍ അധ്യക്ഷത വഹിച്ചു.
വ്യക്തിഗത മത്സരങ്ങളില്‍ കോന്നി വിഎന്‍എസ് ആര്‍ട്സ് സയന്‍സ് കോളേജിലെ ഗോപികാ സുനില്‍ ഒന്നാം സ്ഥാനവും പത്തനംതിട്ട കത്തോലിക്കറ്റ് കോളേജിലെ വിദ്യാര്‍ഥി എം.അഭിജിത്ത് രണ്ടാം സ്ഥാനവും മുത്തൂറ്റ് കോളേജ് ഓഫ് നേഴ്സിംഗിലെ സോന റോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം ലഭിച്ച ഗോപികാ സുനില്‍ ഓഗസ്റ്റ് 12 ന് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ടാലന്റ് ഷോ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. ടെക്നിക്കല്‍ അസിസ്റ്റന്റ് വി.സി കോശി യുവജന സന്ദേശം നല്‍കി. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലഭായ്, ഐസിറ്റിസി കൗണ്‍സിലര്‍ വിജയ എന്നിവര്‍ പങ്കെടുത്തു.

അവധി
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ദേശീയ പതാക: ജില്ലാതല വിതരണോദ്ഘാടനം ഈ മാസം 13ന്
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഹര്‍ ഘര്‍ തിരംഗയോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ ദേശീയ പതാകയുടെ ജില്ലാതല വിതരണോദ്ഘാടനം ഈ മാസം 13ന് ഓമല്ലൂര്‍ മഞ്ഞനിക്കര ജിഎല്‍പിഎസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.

സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ വഴി നടത്തുന്ന ഡിഡിയുജികെവൈ പദ്ധതിയില്‍ അക്കൗണ്ട് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പത്തനംതിട്ട ജില്ലയിലെ ഡിഗ്രി പാസായ പെണ്‍കുട്ടികള്‍ക്ക് കായംകുളം ചേതനയില്‍ സീറ്റ് ഒഴിവുണ്ട്. ക്ലാസുകള്‍ ഓഗസ്റ്റ് 11ന് ആരംഭിക്കും. ഫോണ്‍ : 8714 612 856, 9562 622 556.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ജിഎസ് (എസ്.ടി വിഭാഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 339/19) തീയതി 25.07.2022 തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 222 665.

ടെന്‍ഡര്‍ ക്ഷണിച്ചു
പന്തളം ഐസിഡിഎസ് ഓഫീസിലെ ആവശ്യത്തിന് 2022-23 വര്‍ഷത്തില്‍ 2022 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2023 ആഗസ്റ്റ് 31 വരെ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22ന് പകല്‍ 12 വരെ. ഫോണ്‍ : 0473 4 256 765.

ആട് വളര്‍ത്തല്‍ പരിശീലനം
ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 12ന് പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ 8078 572 094 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക മാത്രമാണ് ചെയ്തത് ; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

0
ഡൽഹി: കള്ളപ്പണം ഇടപാട് കേസിൽ അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം കിട്ടുക...

ഷിംലയില്‍ സൈനികവാഹനത്തിനു മുകളിലേക്ക് പാറക്കല്ല്‌ പതിച്ച്‌ അപകടം ; മലയാളി ജവാൻ മരിച്ചു

0
രാമനാട്ടുകര: സൈനികവാഹനത്തിനു മുകളിലേക്ക് കല്ലുപതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക്...

പ്രണയപ്പകയില്‍ പ്രതി ശ്യാം വിഷ്ണുപ്രിയയെ വകവരുത്താൻ യുട്യൂബ് നോക്കി ആയുധം നിര്‍മിച്ചു

0
തലശ്ശേരി: പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ...

‘എക്സ്’ വഴിയും ഇനി കാശുണ്ടാക്കാം ; മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരുന്നു

0
ന്യൂ ഡൽഹി: സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന്...