സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ താലൂക്ക് വികസന സമിതി യോഗം മൂന്നിന്
അടൂര്‍ താലൂക്ക് വികസന സമിതിയുടെ യോഗം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേരും. നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ഹാജരാകണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ അടൂര്‍ തഹസീല്‍ദാര്‍ അറിയിച്ചു.

ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാമിഷന്‍ സ്ത്രീ പദവി സ്വയംപഠനവിഭാഗം സ്നേഹിത ജന്‍ഡര്‍ ഹെല്‍പ് ഡെസ്‌കും പന്തളം എന്‍എസ്എസ് ട്രെയിനിങ് ജന്‍ഡര്‍ ജസ്റ്റിസ്ഫോറം ആന്റ് ഇന്റെര്‍ണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലും സംയുക്തമായി ഒന്നാംവര്‍ഷ അധ്യാപക വിദ്യാര്‍ഥികള്‍ക്കായ് ജന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ട്രെയിനിങ് സംഘടിപ്പിച്ചു. പരിശീലന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി. ജി അജിമോള്‍ ഉദ്ഘാടനം ചെയ്തു. നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ലിംഗസമത്വം അനിവാര്യമാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ജെന്‍ഡര്‍ ആന്‍ഡ് സെക്സ്, ലിംഗപദവി സാമൂഹ്യവത്ക്കരണം, കുടുംബത്തിലെ ജനാധിപത്യം എന്നിവ ചര്‍ച്ച ചെയ്തു. ലിംഗ പദവിതുല്യത ഉറപ്പാക്കാന്‍ കുടുംബങ്ങളില്‍ കുട്ടികളെ ആണ്‍ പെണ്‍ വേര്‍തിരിവ് ഇല്ലാതെ വളര്‍ത്തുക, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയായിരിക്കുക, ഉത്തരവാദിത്വങ്ങള്‍ കൂട്ടായ തീരുമാനങ്ങളില്‍കൂടി നിര്‍വഹിക്കുക, വിദ്യാഭ്യാസസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ എല്ലാവ്യക്തിക്കും ഉറപ്പാക്കുക, കുടുംബാംഗങ്ങള്‍ തമ്മില്‍ സ്നേഹം, പരസ്പര ബഹുമാനം, ചുമതല നിര്‍വഹിക്കുന്നതിലുള്ള പങ്കാളിത്തം, ശരിയായ ആശയ വിനിമയം എന്നിവ വഴി സാധ്യമാകും. ഓരോ അംഗത്തിനെയും ഒരുവ്യക്തിയായി കണ്ട് അവരുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അഭിരുചികളും പരിഗണിച്ച് അതിനനുസരിച്ച് ജീവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് കുടുംബത്തില്‍ ജനാധിപത്യം പ്രാവര്‍ത്തികവാകുവെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

കോളേജ് ജന്‍ഡര്‍ ജസ്റ്റിസ്ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കെ. ഒ സുമ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കുടുംബശ്രീ ജന്‍ഡര്‍ ഡിപിഎം പി. ആര്‍ അനുപ പദ്ധതി വിശദീകരണവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ വി.മനീഷ, സൂസി ജോസഫ് എന്നിവര്‍ പരിശീലനവും നല്‍കി. കോളേജ് പ്രോഗ്രാം കണ്‍വീനര്‍ ഡോ. പി. വി പദ്മപ്രിയ, കുടുംബശ്രീ മിഷന്‍ സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ എസ്.ഗായത്രിദേവി, സ്റ്റുഡന്റ് കോകോര്‍ഡിനേറ്റര്‍ എ. ആര്‍. നീരജ, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ ആര്‍.രേഷ്മ, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ഭവനപുനരുദ്ധാരണ പദ്ധതി; അപേക്ഷാ തീയതി നീട്ടി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20 വരെ.

ധനസഹായമായി നല്‍കുന്ന 50,000 രൂപ തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന, അപേക്ഷകയ്‌ക്കോ, അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.

സര്‍ക്കാര്‍ /അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ആഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഏക്‌സറ്റന്‍ഷന്‍ ഓഫീസര്‍/പഞ്ചായത്ത് സെക്രട്ടറി/എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നുള്ളത് മതിയാകും. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍(ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കളക്ടറേറ്റില്‍ അപേക്ഷിക്കാം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും ലഭിക്കും.

ഐടിഐ അഭിമുഖം സെപ്റ്റംബര്‍ ഒന്നിന്
ചെന്നീര്‍ക്കര ഐ.ടി ഐയിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവരുടെ അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐയില്‍ നടക്കും. അഭിമുഖത്തിന് പങ്കെടുക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളുമായി അന്നേദിവസം രാവിലെ 10 ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0468 – 2 258 710

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലത്തിറക്കാതെ മടങ്ങി; നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ വേടൻ പരാതി നൽകി

0
കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും കാണിച്ച് റാപ്പർ...

സപ്ലൈക്കോ ഓണം ഫെസ്റ്റ് : കോന്നി താലൂക്ക് ഫെയറിന് തുടക്കമായി

0
കോന്നി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോന്നി...