പുനര്‍ജനി പദ്ധതി : കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തില്‍ നടപ്പാക്കിയ നവീകരണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പുനര്‍ജനി പദ്ധതിയിലൂടെ 165 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങള്‍ വളരെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാതെ അടിസ്ഥാനസൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് നവീകരണ പ്രവര്‍ത്തനം നടത്തിയത്. കൂടാതെ 2022-23 വര്‍ഷത്തില്‍ 140 ലക്ഷം രൂപയുടെ പദ്ധതികളും ഇവിടെ അനുവദിച്ചിരുന്നു.

സംസ്ഥാന കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രധാന ഫാമായ കരിമ്പ് വിത്തുല്പാദന കേന്ദ്രത്തില്‍ കരിമ്പ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളും കര്‍ഷകര്‍ക്ക് ലഭ്യമാക്കി വരുന്നു. 2008-2009 വര്‍ഷത്തെ ഹരിതകീര്‍ത്തി അവാര്‍ഡ് ഈ ഫാം നേടിയിരുന്നു. ഇവിടെ 2007 മുതല്‍ സംയോജിത കൃഷിപരിപാലന മുറകള്‍ നടപ്പാക്കി വരുന്നു. കരിമ്പ് പ്രധാന വിളയായി കൃഷി ചെയ്ത് ഇവിടെത്തന്നെ സംസ്‌കരിച്ച് പന്തളം ശര്‍ക്കര എന്ന പേരില്‍ വിപണനം നടത്തുന്നതിലൂടെ അന്യംനിന്നു പോയ കരിമ്പുകൃഷി പുനസ്ഥാപിക്കാന്‍ സാധിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന കാര്‍ഷിക എന്‍ജിനിയര്‍ വി. ബാബു പദ്ധതി വിശദീകരണം നടത്തും. ജില്ലാ കൃഷി ഓഫീസര്‍ എ.ഡി. ഷീല, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാം ഇന്‍ ചാര്‍ജ് എസ്.ആര്‍. രാജേശ്വരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന പ്രഭ, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, ഹോര്‍ട്ടികോര്‍പ്പ് എംഡി ജെ. സജീവ്, കൃഷി ഓഫീസര്‍ എം.എസ്. വിമല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...