കാസര്‍കോട്ട് പട്ടാപ്പകല്‍ പള്ളിയിലെ നേ‍ര്‍ച്ചപ്പെട്ടി തക‍ര്‍ത്ത് മോഷണം ; പ്രതികൾക്കായി തെരച്ചിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : കാസര്‍കോട് തൃക്കരിപ്പൂരില്‍ പള്ളിയില്‍ പട്ടാപ്പകല്‍ മോഷണം. തൃക്കരിപ്പൂര്‍ നഗരത്തിനടുത്തെ ചൊവ്വേരി മുഹ്‍യുദ്ദീന്‍ മസ്ജിദിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്താണ് പണം കവര്‍ന്നത്. ഇന്ന് രാവിലെ ആറിനും പന്ത്രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. പള്ളി പുതുക്കി പണിത ശേഷം പള്ളിക്കകത്ത് സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തക‍ര്‍ത്താണ് പണം കവര്‍ന്നത്. ഒന്നര വര്‍ഷം മുമ്പ് തുറന്ന നേര്‍ച്ചപ്പെട്ടിയാണിത്.

പ്രഭാത നമസ്ക്കാരം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞ ശേഷമാണ് മോഷണം നടന്നത്. ഉച്ച നമസ്ക്കാരത്തിനായി പള്ളിയില്‍ എത്തിയവരാണ് നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തത് കണ്ടത്. ചന്ദേര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയില്‍ സിസി ടിവി സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...