പത്തനംതിട്ട : ജില്ലയിലെ കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതം ആകെ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് നാലു ക്യാമ്പുകളിലായി കഴിയുന്നത്. ഇതില്‍ 16 പേര്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവരും 11 പേര്‍ കുട്ടികളുമാണ്.
കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 44 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഭാഗികമായി രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകളാണ് ജില്ലയില്‍ ഭാഗികമായി തകര്‍ന്നിട്ടുള്ളത്.





























