വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഇന്ന് (03)
വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മെഗാ അദാലത്ത് ഇന്ന് തിരുവല്ല വൈഎംസിഎയില്‍ നടക്കുന്നതാണ്.
ടെന്‍ഡര്‍ ക്ഷണിച്ചു
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് 2:30. ഫോണ്‍ : 0468 2 333 037,8281 999 121.
സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി എസ് സി സൈബര്‍ ഫോറെന്‍സിക്‌സ്, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എം എസ് സി സൈബര്‍ ഫോറെന്‍സിക്‌സ്, എംഎസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 9446302066/ 0468 2224 785.
ധനസഹായത്തിന് അപേക്ഷിക്കാം
സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാമുകളുടെ ഭാഗമായി നടപ്പാക്കി വരുന്ന, വിവിധ ധന സഹായ പദ്ധതികളിലേക്ക് അര്‍ഹരായവരില്‍ നിന്നും ഓണ്‍ ലൈനായി അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചടവില്ലാത്ത 15000 രൂപ വീതം തൊഴില്‍ ധനസഹായം അനുവദിക്കും. അഞ്ച് വര്‍ഷവും അതിലധികവുമായി ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് തിരിച്ചടവില്ലാത്ത 30,000 രൂപ വീതം സ്വയം തൊഴില്‍ ധനസഹായമായി അനുവദിക്കും. അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും,ഗുരുതര പരിക്ക് പറ്റിയവര്‍ക്കും സ്വയം തൊഴില്‍ ധന സഹായമായി ജീവനം പദ്ധതിയിലൂടെ തിരിച്ചടവില്ലാത്ത 20,000 രൂപ വീതം അനുവദിക്കും. അതിക്രമത്തിനിരയായി കിടപ്പിലാവുകയോ, ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം അനുവദിക്കും. രണ്ടു വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ച് വരുന്ന തടവുകാരുടെ പെണ്‍മക്കളുടെ വിവാഹ ധന സഹായമായി 30,000 രൂപ വീതം അനുവദിക്കും. വിവാഹം നടന്ന് ആറ് മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. ജീവപര്യന്തത്തിനോ വധശിക്ഷക്കോ വിധിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ക്ക്, സര്‍ക്കാര്‍ മെരിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ഒറ്റത്തവണയായി പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപേക്ഷകള്‍ http:suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന്റെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0468- 2325242, 8281999036, ഇമെയില്‍[email protected].
എംബിഎ അഡ്മിഷന്‍
കേരള യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ സെപ്റ്റംബര്‍ 23ന് നടത്തുന്ന ഈ വര്‍ഷത്തെ എംബിഎ അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. യോഗ്യതാ പരീക്ഷയായ കെമാറ്റ്, കാറ്റ്, സിമാറ്റ് പാസായിട്ടുളളതും 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും (ഒബിസി 48 ശതമാനം, എസ് സി / എസ് ടി പാസ്മാര്‍ക്കും മതിയാകും) കേരള യൂണിവേഴ്‌സിറ്റിയുടെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
ആധാര്‍കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡിലേയും മുഴുവന്‍ അംഗങ്ങളും ആധാര്‍കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡ് ഉടമകളുടെ ഇതു സംബന്ധിച്ച സേവനങ്ങള്‍ അക്ഷയ സെന്റര്‍ മുഖേനയും, താലൂക്ക് സപ്ലൈ ഓഫീസ് മുഖേനയും www.civilsupplieskerala.gov.in എന്ന വെബ്സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേനയും ലഭിക്കും. ആധാര്‍ ലിങ്കിംഗ് സെപ്റ്റംബര്‍ ആറിനുളളില്‍ പൂര്‍ത്തീകരിക്കണം. റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത മുന്‍ഗണന വിഭാഗത്തിന്റെ റേഷന്‍ വിഹിതം നഷ്ടപ്പെടും. താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
അടൂര്‍ 04734 – 224856, കോഴഞ്ചേരി 0468 – 2320401 / 0468 2222212, റാന്നി 04735 – 227504, കോന്നി 0468 – 2246060, തിരുവല്ല 0469 – 2701327, മല്ലപ്പളളി 0469 – 2382374.
ജില്ലയില്‍ സെക്ഷ്വല്‍ മൈനോറിറ്റി ഫോറം രൂപീകരിച്ചു
കുടുംബശ്രീ ജില്ലാമിഷന്റെയും ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുടെയും സാന്ത്വനം സുരക്ഷാ പ്രോജക്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ സെക്ഷ്വല്‍ മൈനോറിറ്റി ഫോറം രൂപീകരിച്ചു. പന്തളം ചിക്കൂസ് ഹാളില്‍ നടന്ന ഫോറം രൂപീകരണ യോഗം സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ പന്തളം മഹേഷ് അധ്യക്ഷത വഹിച്ചു.
ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ പദ്ധതി വിശദീകരണം നടത്തി. പന്തളം എഫ്.എച്ച്.സി അസി. സര്‍ജന്‍ ഡോ. നിതിന്‍ എ സലാം, സാന്ത്വനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയാ നായര്‍, സാന്ത്വനം ലീഗല്‍ അഡൈ്വസര്‍മാരായ അഡ്വ. പി.കെ. ജയമോഹന്‍, അഡ്വ. ജോമോന്‍ കോശി, ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, പന്തളം നഗരസഭ എന്‍.യു.എല്‍.എം മാനേജര്‍ എം. അജിത്കുമാര്‍, സ്‌നേഹിതാ കൗണ്‍സിലര്‍ എന്‍.എസ്. ഇന്ദു, സര്‍വീസ് പ്രൊവൈഡര്‍ ആര്‍.രേഷ്മ, സാക്ഷരതാ മിഷന്‍ പ്രേരക് ജെ. നിസ, പത്തനംതിട്ട ജ്യോതിസ് കൗണ്‍സിലര്‍ ലിജി, സാന്ത്വനം പ്രോജക്ട് ഡയറക്ടര്‍ രഞ്ജിഷ് നാഥ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിലൂടെ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, വിവേചനങ്ങള്‍, അതിക്രമങ്ങള്‍ തുറന്നു പറയാനുള്ള വേദിയൊരുക്കുക, പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുക, ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുക, ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക, ഉപജീവനത്തിന് ആവശ്യമായ തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, തുടര്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക, ന്യൂനപക്ഷ വിഭാഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാതലത്തില്‍ ഫോറം രൂപീകരിച്ചത്.
ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നതിനായി അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു. സംഘാടനം, സാമൂഹ്യ പ്രവര്‍ത്തനം, ഉപജീവനം, കലാകായികം, വിദ്യാഭ്യാസം എന്നീ തീമുകളിലാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. ജില്ലയില്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ ഫോറത്തിന്റെ ഭാഗമാക്കി മാറ്റുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുകയുമാണ് സംഘാടന വോളന്റിയറുടെ ചുമതല, തൊഴില്‍ ആവശ്യങ്ങള്‍, സാധ്യതകള്‍, ആവശ്യമായ നൈപുണികള്‍ കണ്ടെത്തുകയും മറ്റു വകുപ്പുമായി ചേര്‍ന്ന് അവസരങ്ങള്‍ ഒരുക്കുകയുമാണ് ഉപജീവന വോളന്റിയറുടെ ചുമതല, ലൈംഗിക ന്യൂനപക്ഷ അംഗങ്ങള്‍ അനുഭവിക്കുന്ന വ്യക്തിപരവും പൊതുവായതുമായ പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കാന്‍ പ്രാപ്തരാക്കുന്നതിന് സഹായിക്കലാണ് സാമൂഹ്യപ്രവര്‍ത്തന വോളന്റിയറുടെ ചുമതല, അംഗങ്ങളുടെ കലാ കായിക അഭിരുചികള്‍ തിരിച്ചറിഞ്ഞുകൊണ്ട്് അവസരങ്ങള്‍ ഉണ്ടാക്കുക എന്നതാണ് കലാകായിക വോളന്റിയറുടെ ചുമതല. അംഗങ്ങള്‍ക്ക് ഉപരിപഠനം, അറിവ് നേടുക എന്നതിനുള്ള അവസരങ്ങളും പരിശീലനവും സംഘടിപ്പിക്കുകയാണ് വിദ്യാഭ്യാസ വോളന്റിയറുടെ ചുമതല. തുടര്‍ പ്രവര്‍ത്തനങ്ങളായി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ വ്യക്തികളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍, ആവശ്യമായ പരിശീലന പരിപാടികള്‍, ടോക്ക് ഷോ, കള്‍ച്ചറല്‍ ഫെസ്റ്റ്, പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം, ഉപജീവനത്തിനാവശ്യമായ തൊഴില്‍ പരിശീലന പരിപാടികള്‍ എന്നിവ ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീ മിഷന്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി ഏറ്റെടുത്ത് നടത്തും. അംഗങ്ങളുടെ ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് ലക്കി ഡ്രോയുടെ സമ്മാനദാനത്തോടെ പരിപാടി സമാപിച്ചു.






























