ഓണം താലൂക്ക് ഫെയർ 2022 ന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കോന്നി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണം താലൂക്ക് ഫെയർ 2022 അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ആദ്യ വില്പന നടത്തി. കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്,സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി ഐ അബ്ദുൽ മുത്തലിഫ്,കേരള കോൺഗ്രസ്സ്(എം) ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മുളന്തറ,കേരള കോൺഗ്രസ്( ബി ) ജില്ലാ ജനറൽ സെക്രട്ടറി കലഞ്ഞൂർ രാമചന്ദ്രൻ നായർ,സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എം എൻ വിനോദ് കുമാർ,കോന്നി താലൂക്ക് സപ്ലൈ ഓഫീസർ ലിജോ പൊന്നച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പൊതുജനങ്ങൾക്കാവശ്യമായ പലവ്യന്ജനങ്ങൾ സ്റ്റേഷനറി സാധനങ്ങൾ,പച്ചക്കറി,ഏത്തക്ക തുടങ്ങി എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും പൊതു വിപണിയെക്കാൾ വിലക്കുറവിൽ കൃത്യമായ അളവിൽ ലഭിക്കുന്നു എന്നതാണ് ഓണം താലൂക്ക് ഫെയറിന്റെ പ്രത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....