പോലീസിനുനേരെ തോക്കു ചൂണ്ടിയ കഞ്ചാവ്‌ കേസ് പ്രതി അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: കഞ്ചാവ്‌ കേസില്‍ പോലീസിനുനേരെ തോക്കു ചൂണ്ടിയ പ്രതി അറസ്‌റ്റില്‍. കാസര്‍ഗോഡ്‌ കീത്താന്‍ ബേക്കല്‍ കോട്ട തെക്കുംപുറം വീട്ടില്‍ ജാഫറി(29)നെയാണ്‌ കുറത്തികാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ ബംഗളുരുവിലെത്തി കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനുനേരേ തോക്കു ചൂണ്ടി രക്ഷപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ചു ബംഗളുരു എച്ച്‌.എസ്‌.ആര്‍. ലേ ഔട്ട്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ജാഫര്‍ കുറ്റ്യാടിയില്‍ എത്തിയതറിഞ്ഞ്‌ കുറത്തികാട്‌ പോലീസ്‌ പേരാമ്പ്ര പോലീസിന്റെ സഹായത്തോടെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

മാവേലിക്കര ഭരണിക്കാവ്‌ വടക്കുംമുറിയില്‍ കുഴിക്കാലത്തറയില്‍ വിവേകിന്റെ വീട്ടില്‍ പോലീസും നര്‍ക്കോട്ടിക്‌ വിഭാഗവും നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കണ്ടെത്തിയിരുന്നു. ഇയാള്‍ക്കു ലഹരി സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത്‌ ജാഫറാണെന്നു ചോദ്യം ചെയ്യലില്‍ വ്യക്‌തമാകുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഇയാളെ പിടികൂടാന്‍ പോലീസ്‌ കരുക്കള്‍ നീക്കിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....