സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഉത്സവം 2020- 28 വെള്ളിയാഴ്ച നടക്കുന്ന പരിപാടികള്‍
സംസ്ഥാന വിനോദസഞ്ചാര വകുപ്പും പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന ഉത്സവം 2020ന്റെ ഭാഗമായി കടമ്മനിട്ട പടയണി ഗ്രാമത്തില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ കാസര്‍ഗോഡ് പുതുമന ഗോവിന്ദന്‍ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തിടമ്പുനൃത്തം, തൃശൂര്‍ ടി.ജി സുകുമാരനും സംഘവും അവതരിപ്പിക്കുന്ന കുമ്മാട്ടിക്കളി, തുമ്പിതുള്ളല്‍ എന്നിവ നടക്കും. അടൂര്‍ പഴകുളം ആലുംമൂട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ തിരുവനന്തപുരം സതീഷ് (ക്ഷേത്ര വാദ്യ കലാമണ്ഡലം) അവതരിപ്പിക്കുന്ന സോപാന സംഗീതം, ഓതറ ദേവി വിലാസം പടയണി സംഘം അവതരിപ്പിക്കുന്ന പടയണി എന്നിവ നടക്കും.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിലും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലും ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂല്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബ്രാഞ്ചുകളില്‍ ബി-ടെക് ഫസ്റ്റ് ക്ലാസ് ലഭിച്ച അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്ന് (28) രാവിലെ 10 ന് പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 259634.

തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയില്‍ വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യം നേടിയിട്ടുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരം. മാര്‍ച്ച് നാലിന് രാവിലെ 10 മുതല്‍ റാന്നി പെരുമ്പുഴ ഗവ. ഐ.ടി.ഐയില്‍ ക്യാമ്പ് സംഘടിപ്പിക്കും. എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ടി.വി, കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് , കാര്‍പെന്റര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍, ട്രസ് വര്‍ക്ക്, ഗ്യാസ് സ്റ്റൗ റിപ്പയര്‍, മരം വെട്ടുകാര്‍, വാഹനം ഉള്‍പ്പെടെയുളള ഡ്രൈവര്‍, കാറ്ററിംഗ്, സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, ഇന്റീരിയര്‍ ഡിസൈനര്‍, അഗ്രികള്‍ച്ചറല്‍ വര്‍ക്കര്‍, കുക്ക്, ടെയ്‌ലര്‍, വെല്‍ഡര്‍, ഇരുചക്ര/ മുചക്ര/ നാലുചക്ര വാഹന റിപ്പയറര്‍, ഗാര്‍ഹിക തൊഴില്‍, ക്ലീനിംഗ് തൊഴിലാളികള്‍, തെങ്ങ് കയറ്റക്കാര്‍ തുടങ്ങി അംഗീകൃത ട്രേഡ് യോഗ്യത ഉള്ളവര്‍ക്കും, അംഗീകൃത യോഗ്യത ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അംഗീകൃത യോഗ്യത ഇല്ലാത്തവര്‍ വാര്‍ഡ് മെമ്പറിന്റെ സാക്ഷ്യപത്രം സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9656161543 എന്ന നമ്പരില്‍ ബന്ധപ്പെടുക.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പ്രധാന മന്ത്രി കൃഷി സിന്‍ചായ് യോജന (നീര്‍ത്തടം) പദ്ധതിയില്‍ ജില്ലാതലത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ എക്സ്പേര്‍ട്ടിനെ നിയമിക്കും. അഗ്രികള്‍ചര്‍ എഞ്ചിനീയറിംഗ്, അഗ്രികള്‍ചര്‍, ഹോര്‍ട്ടികള്‍ചര്‍, ഹൈഡ്രോളജിക്കല്‍ എഞ്ചിനീയറിംഗ്, സോയില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് അടിസ്ഥാന യോഗ്യത. നീര്‍ത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം, കൃഷി, ഹോര്‍ട്ടികള്‍ചര്‍ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റാ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 11.30 ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ രാവിലെ 10.30 ന് ആരംഭിക്കും. ഫോണ്‍: 0468-2962686

ഓര്‍ഫനേജ് കൗണ്‍സിലര്‍ കരാര്‍ നിയമനം
ജില്ലയിലെ അംഗീകൃത അനാഥാലയം/ വൃദ്ധമന്ദിരം തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായി ഒരു വനിതാ കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യൂ ( എം. എസ്.ഡബ്ല്യൂ മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കിന് മുന്‍ഗണന) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സിലിംഗ് മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. കുറഞ്ഞ പ്രായം 25 വയസ്. പ്രതിമാസ ഹോണറേറിയം 14000/രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 10 വൈകുന്നേരം അഞ്ച് വരെ. വശദ വിവരങ്ങള്‍ പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭ്യമാണ്.ഫോണ്‍ നമ്പര്‍ 0468 2325168

ജില്ലാ വികസന സമിതി യോഗം 29 ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 29 ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 10.30ന് ചേരുന്ന പ്രീ-ഡി.സി.സി യോഗത്തില്‍ എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...