സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ; ഇന്‍ഷുറന്‍സിനായി രജിസ്ട്രേഷന്‍ നടത്തണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് 2022 വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പുതിയതായി രജിസ്ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ചു തരാത്തതുമായ തൊഴിലാളികളും ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഈ മാസം 15 നകം പത്തനംതിട്ട ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 0469 – 2603074.

എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും അവസരം
റാന്നി ഗവ. ഐ.ടി.ഐ യിലെ എസ്.സി.വി.ടി (സപ്ലിമെന്ററി ) പരീക്ഷക്ക് 2014 ആഗസ്റ്റ് സെഷന്‍ മുതല്‍ 2016 ആഗസ്റ്റ് സെഷന്‍ വരെ പ്രവേശനം നേടിയ അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മാസം 10 ന് വൈകുന്നേരം നാലിനകം ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഡിസംബര്‍ 10 ന് വൈകുന്നേരം നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0473 – 5296090.

പുനര്‍ ലേലം
ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്ലാവ് ടെന്‍ഡര്‍/ലേലം ചെയ്ത് നല്‍കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 15 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 04735 256577, 9539361856.

ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 10 ന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ 10 ന് വൈകിട്ട് 4.30 ന് ഓണ്‍ലൈനായി ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....