സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ജില്ലയില്‍ ഒഴിവുള്ള അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. അപേക്ഷ nhm-pta.blogspot.com എന്ന ബ്ലോഗില്‍ https://bit.ly/modmohpta link മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 0468 222642.

സ്റ്റാഫ് നഴ്‌സ് ഒഴിവ്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ആറ് മാസക്കാലം 17,000 രൂപ പ്രതിമാസ വേതന നിരക്കില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 28ന് ഉച്ചയ്ക്ക് 2.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04734- 246031.

സ്വാതന്ത്ര്യദിനാഘോഷം: യോഗം മൂന്നിന്
ഭാരതത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിന് ഓഗസ്റ്റ് മൂന്ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും.

മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ കൊമേഴ്‌സ് ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം അടുത്തുള്ള ടിഇഒ/ടിഡിഒ ഓഫീലോ മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷാ ഫോറം എംആര്‍എസുകളിലും ഐറ്റിഡിപി/ടിഡിഒ ഓഫീസുകളിലും സ്‌കൂള്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 9446085395, 9895490567.

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏഴ് അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങളും, 350/രൂപ (എസ്.സി, എസ്.റ്റി 150/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക. കോളജുകള്‍: അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 8547005065), കുണ്ടറ (04742580866, 8547005066), മാവേലിക്കര (04792304494, 8547005046), കാര്‍ത്തികപ്പള്ളി (04792485370, 8547005018), കലഞ്ഞൂര്‍ (04734272320, 8547005024), പെരിശേരി (04792456499, 9400400977).

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സെക്യൂരിറ്റി ഗാര്‍ഡ്, സ്വീപ്പര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. നഴ്‌സിംഗ് തസ്തികയിലേക്ക് ജിഎന്‍എം/ബിഎസ്‌സി നഴ്‌സിംഗ് ഡിഗ്രിയും കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ ഈ മാസം 25ന് അകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04734- 246031. ഫോണ്‍: 04734 285225, 9496427354.

ആംബുലന്‍സ് ആവശ്യമുണ്ട്
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ് ലൈന്‍ കോവിഡ് സെന്ററിലേക്ക് ഡ്രൈവര്‍ സഹിതം ആംബുലന്‍സ് ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ടിനകം കിലോമീറ്റര്‍ നിരക്ക് രേഖപ്പെടുത്തി അപേക്ഷ നല്‍കണം. ഫോണ്‍: 04682 350229.

കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സംഭാവന
മൈലപ്ര ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ കട്ടില്‍, മെത്ത, തലയിണ, ബെഡ്ഷീറ്റ് എന്നിവയും സെന്ററിന്റെ നടത്തിപ്പിന് ആവശ്യമായ തുകയും സംഭാവനയായി നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അഭ്യര്‍ഥിച്ചു. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 9539320723, 9496042677 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...