രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വിജയാശംസകളുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ. രാഷ്ട്രീയ യാത്രയിലെ പുതിയ അധ്യായത്തിന് തുടക്കമിടുന്ന രാജീവ് ചന്ദ്രശേഖറിന് ആശംസകൾ അറിയിച്ച് സോഷ്യൽമീഡിയാ പ്ലാറ്റ്ഫോമായ എക്സിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ക്രിസ് ഗോപാലകൃഷ്ണന്റെ കുറിപ്പ് പങ്ക് വെച്ചത്. ഇന്ത്യ ഇന്ന് ലോകത്തിലെ മികച്ച ഡിജിറ്റൽ എക്കണോമി ആണ്. ഇന്ത്യയെ അത്തരമൊരു വളർച്ചയിലേക്ക് നയിക്കുന്നതിൽ രാജീവ് ചന്ദ്രശേഖർ വളരെ പ്രധാനപ്പെട്ട സംഭാവനകൾ ചെയ്ത വ്യക്തിയാണെന്നും അദ്ദേ​ഹം കുറിച്ചു.

രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഡിജിറ്റൽ സ്വകാര്യത, ടെക് പോളിസികളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ വളരെ സുപ്രധാന സംഭാവന ചെയ്തതു. കേന്ദ്ര മന്ത്രിയായപ്പോൾ സുരക്ഷിതവും വിശ്വസനീയവുമായ ഇന്റർനെറ്റ് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക്സ് നിർമാണത്തിനും സെമി കണ്ടക്ടർ വ്യവസായ മേഖലയിലെ അതികായന്മാരെ കൊണ്ട് വരുന്നതിലും രാജീവിന്റെ ഇടപെടൽ ഉണ്ടായി. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ളയാളാണ് അദ്ദേഹമെന്നും ക്രിസ് ഗോപാലകൃഷ്ണൻ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...