ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ ഇടാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനായി ഇടാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. തേക്കുമരം നാല് ചതുരാകൃതിയിലും പിന്നീട് എട്ട് ചതുരാകൃതിയിലും ഒരുക്കിയശേഷം വൃത്താകൃതിയിലാക്കി. സ്വർണ്ണ ധ്വജസ്തംഭത്തിന്റെ കണക്കുകൾ പ്രകാരം പൂർണ്ണ ആകൃതിയിൽ മരം ഒരുക്കുന്ന ജോലികൾ പൂർത്തിയായി. കൊടിമര ശിൽപ്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കഴിഞ്ഞ നവംബർ 4നാണ് പൂഞ്ഞാറിലെ പാതാംമ്പുഴയിൽ നിന്നും തേക്കുമരം മഹാഘോഷയാത്രയായി ക്ഷേത്രത്തിൽ തയാറാക്കിയ പണിശാലയിൽ എത്തിച്ചത്.

19നായിരുന്നു ധ്വജ നിർമ്മാണത്തിന്റെ ഉളിവെപ്പ് കർമ്മം. തുടർന്ന് തേക്ക് മരത്തിന്റെ തൊലിചെത്തി മാറ്റി പച്ചമഞ്ഞളും പച്ചകർപ്പൂരവും കൂടി തേച്ചുപിടിപ്പിച്ച് ഉണക്കാനിട്ടു. ഇപ്പോൾ ഒരുമാസത്തിനുശേഷമാണ് തൈലാധിവാസത്തിനായി മരം ഒരുക്കിയെടുത്തത്. തേക്കുമരം തൈലാധിവാസത്തിനായി ഇടാനുള്ള എണ്ണത്തോണിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിനുള്ളിൽ തുടങ്ങി. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് ധ്വജസ്തംഭത്തിന്റെ നിർമ്മാണങ്ങൾ നടക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

0
തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്...

പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു

0
കോട്ടയം: പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ...

മഴ മുന്നറിയിപ്പിൽ മാറ്റം ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 8 ജില്ലകളിൽ യല്ലോ...