ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്തം ; സംസ്ഥാനത്ത് കൂടുതല്‍ പിഴ ചുമത്തിയത് കാസര്‍കോട്

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂര്‍ : ചട്ടങ്ങള്‍ ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍നിന്ന് പിഴ ഈടാക്കുന്നതില്‍ കാസര്‍കോട് ഫിഷറീസ് വകുപ്പ് സംസ്ഥാനത്ത് ഒന്നാമത്. 2023-’24 സാമ്പത്തിക വര്‍ഷം അനധികൃത മീന്‍പിടിത്തത്തിന് പിഴയിനത്തില്‍ കാസര്‍കോട് ഫിഷറീസ് വകുപ്പ് 68 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. കടലിലെ രാത്രി പട്രോളിങ് ശക്തമാക്കിയതാണ് പിഴ വര്‍ധിക്കാനുള്ള പ്രധാന കാരണം. ആദ്യമായാണ് കാസര്‍കോട് ഫിഷറീസ് വകുപ്പ് ഈ നേട്ടം സ്വന്തമാക്കുന്നത്. 40 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കിയ എറണാകുളം രണ്ടാം സ്ഥാനത്തും 36 ലക്ഷം രൂപ ഈടാക്കിയ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.

രാത്രികാല ട്രോളിങ്, ലൈറ്റ് ഫിഷിങ്, പേഴ്‌സ് സീന്‍ വലകളുടെ ഉപയോഗം, ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാത്ത മീന്‍പിടിത്തം, ഷോര്‍ ട്രോളിങ്, ചെറുമീനുകളെ പിടിക്കല്‍, പെയര്‍ ട്രോളിങ് (രണ്ട് ബോട്ടുകള്‍ ഘടിപ്പിച്ചുള്ള മീന്‍പിടിത്തം) എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. 5000 മുതല്‍ 2.5 ലക്ഷം രൂപ വരെയാണ് പിഴ. 280-ന് മുകളില്‍ എച്ച്.പി. എന്‍ജിന്‍ വരുന്ന വലിയ ബോട്ടുകള്‍ക്കാണ് 2.5 ലക്ഷം രൂപ പിഴ ചുമത്തുന്നത്. രാത്രി ട്രോളിങ്ങിനാണ് കൂടുതല്‍ പിഴ ചുമത്തിയിട്ടുള്ളത്. കാസര്‍കോട് ഫിഷറീസ് വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് എന്നിവ സംയുക്തമായാണ് രാത്രി പട്രോളിങ് നടത്തുന്നത്. നിയമലംഘനത്തില്‍ കൂടുതലും കര്‍ണാടക ബോട്ടുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...