ഉള്‍നാടന്‍ മത്സ്യ സംരക്ഷണ പദ്ധതി : പമ്പാ നദിയില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉള്‍നാടന്‍ മത്സ്യസംരക്ഷണ പദ്ധതിയുടെ ഭാഗമായി പമ്പാ നദിയില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ആറന്മുള പരപ്പുഴക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ജൈവ വൈവിധ്യ പരിപാലന സമിതി, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ബിഎംസി, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.ഉള്‍നാടന്‍ മത്സ്യങ്ങളുടെ പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി (ഊത്ത സംരക്ഷണ പദ്ധതി) നടപ്പാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. അനില്‍കുമാര്‍ മുഖ്യാഥിതിയായി.

പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി എസ് അനിത, ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ ഡോ. സി. പി. ഷാജി എന്നിവര്‍ ക്ലാസ് നയിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജിജി ചെറിയാന്‍ മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷ അശ്വതി പി നായര്‍, അംഗങ്ങളായ എസ്. ശ്രീലേഖ, ഉത്തമന്‍ പുരുഷന്‍ നായര്‍, സി. ആര്‍. സതീദേവി, സെക്രട്ടറി ആര്‍. സുമാ ഭായ്, മല്ലപ്പുഴശ്ശേരി ബിഎംസി കണ്‍വീനര്‍ പി. കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...