യുവതിയുടെ പരാതി : പൊന്നാനിയില്‍ ആളുമാറി യുവാവിനെ ജയിലില്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പൊന്നാനിയില്‍ ആളുമാറി യുവാവിനെ ജയിലില്‍ അടച്ചു. വെളിയങ്കോട് സ്വദേശി ആലുങ്ങല്‍ അബൂബക്കറിനെയാണ് ആളുമാറി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിന് പകരം ആലുങ്ങല്‍ അബൂബക്കറിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലാണ് വടക്കേപ്പുറത്ത് അബൂബക്കര്‍. വടക്കേ പുറത്ത് അബൂബക്കര്‍ ഗാര്‍ഹിക പീഡന കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതിയാണ് ആലുങ്ങല്‍ അബൂബക്കറിനെ പോലീസ് ജയിലിലടച്ചത്. നാലു ദിവസം ആലുങ്ങല്‍ അബൂബക്കറിന് ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തു. ബന്ധുക്കള്‍ പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് അബൂബക്കര്‍ ജയില്‍ മോചിതനായത്. മലപ്പുറം വെളിയംകോട് കോടതി വിധി നടപ്പാക്കാന്‍ എത്തിയപ്പോഴാണ് പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ പരാതിയിലാണ് വടക്കേപ്പുറത്ത് അബൂബക്കറിനെ അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. 4 ലക്ഷം പിഴ അടച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യാനും തിരൂര്‍ കുടുംബ കോടതി നിര്‍ദേശിച്ചിരുന്നു. ആലുങ്ങല്‍ അബൂബക്കറിന്റെ പേരില്‍ ഭാര്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത് ഗൗരവമുള്ള വിഷയമല്ലെന്നും ഇനിയും പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനുമായിരുന്നു സ്റ്റേഷനില്‍ നിന്ന് ഭാര്യയോട് പറഞ്ഞത്. പരാതിയില്‍ സ്റ്റേഷനില്‍ കേസെടുത്തില്ല. കുടുംബ പ്രശ്‌നം ആയത് കൊണ്ട് കോടതിയില്‍ പോയിക്കൊള്ളാനും പോലീസ് പറഞ്ഞു. ആലുങ്ങല്‍ അബൂബക്കര്‍ ഇത് തെറ്റിദ്ധരിച്ചിട്ടാണ് താന്‍ അബൂബക്കര്‍ ആണെന്നും കേസ് ഉണ്ടെന്നും പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് പരാതിയുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...