സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്‌റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് സ്‌റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ തുടങ്ങാന്‍ ബജറ്റ് പ്രഖ്യാപനം. മാന്‍ഹോളുകളുടെ ശുചീകരണത്തിനായി ‘ബാന്റിക്യൂട്ട്’ റോബോട്ടിന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയതുപോലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇത്തരം സോണുകള്‍. ഐ.ടിയോ മറ്റ് നൂതന സാങ്കേതിക വിദ്യകളുടെയോ സഹായം ഉപയോഗിക്കാന്‍ സ്‌റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ വഴി ലക്ഷ്യമിടുന്നതായി ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റില്‍ ‘മാന്‍ഹോള്‍’ ചിത്രത്തിനെ പരാമര്‍ശിച്ച്‌ ശുചീകരണ മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന്‍റെ പ്രാധാന്യം എടുത്ത് പറഞ്ഞിരുന്നു. ഈ പ്രസംഗത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബാന്റിക്യൂട്ടിന് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ രൂപകല്‍പന ചെയ്‌തത്. വാട്ടര്‍അതോറി‌റ്റിയില്‍ ഒരു സ്‌റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തില്‍ തയ്യാറാക്കിയ ഇന്നവേഷന്‍ സോണ്‍ ഈ യന്ത്രത്തെ കൂടുതല്‍ മികവോടെ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കാരണമായി. യന്ത്രത്തിന് അന്തിമരൂപം നല്‍കാന്‍ കെഎസ്‌എഫ്‌ഇ വായ്‌പയും നല്‍കി. ഇന്ന് ഇന്ത്യയിലെ ഏ‌റ്റവും നല്ല ക്യാമ്ബസ് സ്‌റ്റാര്‍ട്ടപ്പായി ഇവരുടെ ജന്‍ റോബോട്ടിക്‌സ് കമ്ബനി മാറി.

ഇത്തരം കണ്ടെത്തലുകളെ ഉല്‍പാദനത്തിലേക്ക് സന്നിവേശിപ്പിക്കാനാണ് സ്‌റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍. ജന്‍ റോബോട്ടിക്‌സ് കമ്ബനിയുടെ വിപണന മൂല്യം ഇന്ന് 200 കോടിയാണ്. ഈ മേഖലയില്‍ ദേശീയ തലത്തില്‍ കേരളം ടോപ് പെര്‍ഫോമറാണെന്ന് ധനമന്ത്രി അറിയിച്ചു. സ്‌റ്റാര്‍ട്ടപ്പുകളുടെ പ്രോത്‌സാഹനത്തിന് ആറിനപരിപാടികളും ബജ‌റ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...