ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം നഗരത്തിലെ ഹോട്ടൽമുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് മൃതദേഹവും പോസ്റ്റ്‍മോർട്ടം ചെയ്യും. പുതുപ്പള്ളി സ്വദേശി നന്ദുകുമാറും (23) വാരിശ്ശേരി സ്വദേശി ആസിയ (20) യുമാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെ തുടർന്നാണ് രണ്ടും പേരും ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.

വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ ചെക്ക്ഔട്ട് സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ആസിയയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ മൃതദേഹം കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാർ എതിർത്തതാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് ആത്മഹത്യക്കുറിപ്പിലുള്ളത്. ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചില്ല, ഞങ്ങൾ ഒരുമിച്ചു പോകുന്നു എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. മുൻപ് ഒരു തവണ രണ്ട് പേരും ഒന്നിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. അന്ന് ബന്ധുക്കൾ ഇടപെട്ട് രണ്ട് പേരെയും തിരിച്ചു കൊണ്ട് വരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...