കാസർകോട് കുമ്പളയിലെ ടോൾ പിരിവിനെതിരായ പ്രതിഷേധം ; സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസർകോട് കുമ്പള ആരിക്കാടിയിൽ ടോൾ വിരുദ്ധ സമരത്തിൽ സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ കേസ്. ടോള്‍ ബൂത്തില്‍ അക്രമവും ഗതാഗത തടസവും ഉണ്ടാക്കിയെന്ന പരാതിയിലാണ് കേസ്. സിപിഎം ഏരിയാ സെക്രട്ടറി സി.എ സുബൈര്‍ ഉള്‍പ്പെടെ മുസ്‌ലിം ലീഗ് ഭാരവാഹികളുമായ എ.കെ ആരിഫ്, അഷ്‌റഫ് കാര്‍ള തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ടോള്‍ബൂത്ത് മാനേജറും ഹരിയാന സ്വദേശിയുമായ അമിത് കുമാറിന്റെ പരാതിയിലാണ് നടപടി.

കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ടോൾ പ്ലാസയിൽ വെച്ച് പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലുണ്ടായിരുന്നിട്ടും തന്നെ ബലമായി കാറിൽ നിന്ന് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു യുവാവിൻ്റെ ആരോപണം. ഇത് ചോദ്യം ചെയ്ത് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എത്തിയതോടെയാണ് തർക്കമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....