ചേര്‍ത്തല: ആലപ്പുഴ മണവേലിയില്‍ കടന്നല്‍ ആക്രമണത്തില്‍ വയോധികനടക്കം പത്തോളം പേര്‍ക്ക് കുത്തേറ്റു. ഇന്ന് രാവിലെ മണവേലി കവലയ്ക്ക് സമീപത്ത് വെച്ചായിരുന്നു കടന്നല്‍ ആക്രമണം.
തണ്ണീര്‍മുക്കം പഞ്ചായത്ത് 20-ാം വാര്‍ഡില്‍ പീടികച്ചിറ സദാനന്ദന്‍ (87), പുന്നച്ചിറ വര്‍ഗീസ് (38), പുനത്തിക്കരി വര്‍ക്കി മാത്യു (67), കിഴക്കേച്ചിറ മേനക ചിദംബരന്‍ (28), മൈക്കിള്‍, രവീന്ദ്രന്‍, തറയില്‍ രാജപ്പന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കുത്തേറ്റവരില്‍ മൂന്ന് പേര്‍ വഴിയാത്രക്കാരാണ്. മറ്റുള്ളവര്‍ സമീപത്തെ കയര്‍ തറിയിലെ തൊഴിലാളികളാണെന്നാണ് വിവരം.