ആരോഗ്യമേഖലയിലെ പ്രവർത്തകർ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ ഒരു വലിയ വെല്ലുവിളിയാണ് ; മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മഹാരോഗങ്ങളുടെ സംക്രമണം വരുമ്പോൾ ആരോഗ്യമേഖലയിലെ പ്രവർത്തകർ അനുഭവിക്കുന്ന സുരക്ഷിതമില്ലായ്മ ഒരു വലിയ വെല്ലുവിളിയാണെന്ന് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ പറഞ്ഞു. ഗവേഷണവും ആധുനികീകരണവും മാത്രമാണ് ഇതിനെ മറികടക്കാനുള്ള ഏക മാർഗം. ഒൻപതാമത് ജില്ലാ പുസ്തകമേള-എജു ഫെസ്റ്റ് ഭാഗമായി നടത്തിയ ആരോഗ്യ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജേക്കബ് എം.എബ്രഹാം അധ്യക്ഷത വഹിച്ചു. ജീവിതശൈലീരോഗ നിയന്ത്രണത്തിൽ കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെ ആഹ്വാനം ഉൾക്കൊള്ളണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള ആവശ്യപ്പെട്ടു. ശബരിമല ഉൾപ്പെടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് കൃത്യമായ ഇടപെടൽ നടത്തിയ അദ്ദേഹത്തെ ആദരിച്ചു.

ഭാവിയിൽ ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നം ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെടുന്ന ആന്റിബയോട്ടിക് ഔഷധങ്ങൾ മണ്ണിലും സസ്യങ്ങളിലും മൃഗങ്ങളിലും എത്തി സൃഷ്ടിക്കുന്ന സങ്കീർണതയാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദർശന ഗോവിന്ദ് പറഞ്ഞു. പിന്നീട് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും രോഗം മാറാത്ത സ്ഥിതിയുണ്ടാവും. ക്ഷേത്രപ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി. കൺവീനർ കുഞ്ഞുകോശി പോൾ, രാജേഷ് ജി.നായർ, ജിനോയ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....