തട്ടുകടകളില്‍ രാത്രി നഗരസഭയുടെ പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍, കർശന താക്കീത്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ ബത്തേരി: ഏറെ സഞ്ചാരികള്‍ രാത്രിയും പകലുമായി വന്നിറങ്ങുന്ന ബത്തേരി നഗരത്തിലെ രാത്രി തട്ടുകടകളില്‍ പരിശോധന നടത്തി നഗരസഭ ആരോഗ്യവിഭാഗം. പഴകിയ എണ്ണ, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്താനുള്ള പരിശോധനയായിരുന്നു കഴിഞ്ഞ രാത്രി നടത്തിയത്. ഇതില്‍ നിരവധി കടകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലെ 14 തട്ടുകടകളിലാണ് പരിശോധന നടത്തിയത്. നിരോധിക്കപ്പെട്ടതും ഒറ്റത്തവണ ഉപയോഗിക്കേണ്ടതുമായ വസ്തുക്കള്‍ തട്ടുകടകളില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.

നിയമലംഘങ്ങള്‍ നിര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിന് പുറമെ പാകം ചെയ്ത ആഹാര സാധനങ്ങള്‍ മൂടിയില്ലാതെ വെച്ചിരിക്കുന്നതായും പരിശോധക സംഘം കണ്ടെത്തി. ഇതു സംബന്ധിച്ചും കര്‍ശനമായ താക്കീതാണ് തട്ടുകട നടത്തിപ്പുകാര്‍ക്ക് ആരോഗ്യവകുപ്പ് നല്‍കിയത്. കടകളില്‍ നിന്നുള്ള മലിന ജലം പൊതു ഓടയിലേക്കു ഒഴുക്കി വിടുന്ന തട്ടുകടകളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യം സംബന്ധിച്ചുള്ള പിഴ ചുമത്തിത്തുടങ്ങും. നിശ്ചിത ഇടവേളകളില്‍ നഗരത്തിലെ മുഴുവന്‍ തട്ടുകടകളിലും ഹോട്ടലുകളിൽ പരിശോധന നടത്തുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...