എംഎല്‍എയുടെയും കളക്ടറുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി ; റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാലത്ത് അപകടകരമായ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന തിരുമൂലപുരം- കറ്റോട് റോഡിലെ റെയില്‍വേ അടിപ്പാത കുറ്റൂര്‍ – മനയ്ക്കച്ചിറ  റോഡിലെ അടിപ്പാത എന്നിവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തി. പൊതുമരാമത്ത്, റെയില്‍വേ, ഇറിഗേഷന്‍ എന്നീ വകുപ്പുകള്‍ സംയുക്ത യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ജു, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ ജോര്‍ജ് കുരുവിള, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ സുനില്‍ കുമാര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോളമ്മ തോമസ്, കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാരീസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ ഇക്കാര്യം ഉന്നയിക്കുകയും ഡിഡിസി തീരുമാനപ്രകാരം ഈ വിഷയത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സംയുക്ത പരിശോധന നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...