ബോട്ടിൽ എത്ര പേരെ കയറ്റാൻ സാധിക്കുമെന്ന് എഴുതിവെക്കണം ; നിർദേശങ്ങളുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തെ തുടര്‍ന്ന് ബോട്ടപകടം ഒഴിവാക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാന്‍ സാധിക്കും എന്ന് എഴുതി വെക്കണം. ആളുകള്‍ കയറാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

ബോട്ടില്‍ അനുവദനീയമായവരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വെക്കണം. അപ്പര്‍ ഡെക്കില്‍ എത്രപേരാണ് അനുവദനീയമായിട്ടുള്ളത് എന്നതും എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. താനൂര്‍ ബോട്ടപകടത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടില്‍ 22 പേര്‍ക്ക് യാത്ര ചെയ്യാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 37 പേര്‍ കയറി. ഓവര്‍ ലോഡാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...