നവകേരള സദസ് ; നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് അധ്യാപര്‍ക്ക് നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിര്‍ബന്ധമായും നവകേരള സദസില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം. വട്ടംകുളം പഞ്ചായത്ത് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസില്‍ പങ്കെടുക്കണമെന്നാണ് അറിയിച്ചാണ് ഉത്തരവ്. സഫാരി ഗ്രൗണ്ടില്‍ ഇന്നാണ് സദസ് നടക്കുന്നത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ നിര്‍ബന്ധിത പങ്കാളിത്തം ഉണ്ടാവണമെന്നും നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും വട്ടംകുളം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇന്ന് മുതല്‍ നാല് ദിവസം മലപ്പുറം ജില്ലയിലാണ് നവകേരള സദസ് പര്യടനം നടത്തുന്നത്. 16 മണ്ഡലങ്ങളിലൂടെയാണ് മലപ്പുറം ജില്ലയിലെ പര്യടനം.

മൂന്ന് പ്രഭാത സദസുകള്‍ ഉള്‍പ്പടെ 19 പരിപാടികളാണ് ജില്ലയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലാണ് ആദ്യ ദിവസത്തെ പരിപാടികള്‍. 28ന് തിരൂരില്‍ വെച്ച് മന്ത്രിസഭാ യോഗവും ചേരും. ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് സംഘാടകര്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കരിങ്കൊടിയടക്കമുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഒരുങ്ങുന്നത്. മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ ലീഗ് നേതാക്കളുടെയും അംഗങ്ങളുടെയും പ്രാതിനിധ്യം നവകേരള സദസില്‍ ഉണ്ടാകുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം : കാപ്പാ കേസിൽ ജയിലിലായ ബി ജെ പി കൗൺസിലർ...

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

0
തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുതെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ....

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...