ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചു , പി. ശശിക്കെതിരെ സി.പി.എമ്മിന് പരാതി എഴുതി നൽകി പി.വി. അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ സി.പി.എമ്മിന് പരാതി എഴുതി നൽകി പി.വി. അൻവർ എം.എൽ.എ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചു, ‌എ.ഡി.ജി.പി അജിത് കുമാറിനായി പലതും വഴിവിട്ടു ചെയ്യുന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ അൻവർ ഉന്നയിച്ചിരുന്നത്. അൻവർ പരാതി എഴുതി നൽകിയാൽ പരിശോധിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നത്.

ദൂതൻ മുഖേനയാണ് പരാതി പാർട്ടിക്ക് കൈമാറിയത്. എം.വി. ഗോവിന്ദൻ നിലവിൽ ആസ്‌ട്രേലിയയിലാണ്. മടങ്ങി എത്തിയശേഷമാകും തുടർനടപടികളുണ്ടാവുക. എ.ഡി.ജി.പിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എ.ഡി.ജി.പിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് ശശി ആണെന്നായിരുന്നു വിമര്‍ശനം. മലപ്പുറം എസ്.പി സുജിത്ദാസിനും എ.ഡി.ജി.പിക്കും എതിരെയാണ് ആദ്യം പരാതി എഴുതിനൽകിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...