തമിഴ്‌നാട്ടില്‍ മിശ്രവിവാഹിതരായ ദമ്പതികളെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ മിശ്രവിവാഹിതരായ ദമ്പതികളെ വെട്ടിക്കൊന്നു. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് സംഭവം. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂര്‍ സ്വദേശിയായ മോഹനും (31), തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്നു. ഇതിനിടയില്‍ മോഹനുമായി പ്രണയത്തിലായി. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു.

സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കള്‍ യുവതിയോട് പറഞ്ഞിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച്‌ കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ശരണ്യയുടെ സഹോദരന്‍ ശക്തിവേല്‍ (31) സ്‌നേഹം നടിച്ച്‌, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ദമ്പതികള്‍ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോള്‍ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും കൊല്ലപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചോളപുരം പോലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്‌തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...