കാസർഗോഡ് നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസർഗോഡ് നീലേശ്വരത്ത് കവർച്ചാ ശ്രമം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. പശ്ചിമബംഗാളിൽ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി നൗഫലിനെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ചായ്യോം നരിമാളത്തെ കരാറുകാരനായ സുരേഷ് പെരിങ്കുളത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ചാശ്രമം നടത്തി രക്ഷപ്പെട്ട നൗഫലിനെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. സുരേഷിന്റെ വീടിന്റെ പിൻവാതിലിൻ്റെ ബോൾട്ടുകൾ തകർത്ത് അകത്തുകയറി മോഷണം നടത്താനായിരുന്നു നൗഫലിന്റെ ശ്രമം. പുലർച്ചെ മൂന്ന് മണിയോടെ വീടിന്റെ പിന്നിൽ നിന്ന് ശബ്ദം കേട്ട് സുരേഷ് ഉണർന്ന് ലൈറ്റിട്ടതോടെ രക്ഷപ്പെടുകയായിരുന്നു.

വീട്ടിലെ സി സി ടി വി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചതോടെ നീലേശ്വരം പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് രാത്രിയിൽ ശക്തമായ മഴയിലും തെരച്ചിൽ ഊർജിതമാക്കി. വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷ നിർത്തി പരിശോധിച്ചപ്പോൾ അതിലുണ്ടായിരുന്ന നൗഫൽ ഇറങ്ങി ഓടി. പിന്തുടർന്ന പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. വിശമായ ചോദ്യം ചെയ്യലിലാണ് പശ്ചിമ ബംഗാളിൽ സ്ഥിരതാമസമാക്കി ആഡംബര വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ നൗഫലാണെന്ന് തിരിച്ചറിഞ്ഞത്.

ജൂൺ 11 ന് മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും 90 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കവർച്ചയ്ക്കിറങ്ങിയത്. വടക്കേ ഇന്ത്യയിലേക്കുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായിരുന്ന നൗഫലിന് നിരവധി ഭാഷകൾ സംസാരിക്കാനറിയും. വർഷങ്ങളായി പശ്ചിമ ബംഗാളിൽ സ്വന്തമായി വീട് നിർമിച്ച് താമസിച്ചു വരികയാണ്. കേരളത്തിലെത്തി ആഡംബര വീടുകളിൽ കവർച്ച നടത്തി മുങ്ങുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴ , തൃശൂരിലും അവധി പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന...

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ ഔദ്യോഗിക ആപ്പ് തയ്യാർ

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം അറിയാൻ ഇനി മുതൽ...

സംസ്ഥാനത്തെ ആദ്യത്തെ ഐ.എസ്.ഒ സര്‍ട്ടിഫൈഡ് ജില്ല പോലീസ് ഓഫീസ് പത്തനംതിട്ടയില്‍ : മന്ത്രി രമേശ്...

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പോലീസ്...

യുവാക്കളുടെ ചോദ്യങ്ങൾക്ക് ഇനി രാഹുൽ ഗാന്ധി നേരിട്ട് മറുപടി നൽകും; ഇൻസ്റ്റാഗ്രാമിൽ പുതിയ സംവാദവുമായി...

0
ന്യൂഡല്‍ഹി: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ്...