അന്തർദേശീയ ബാലവേലവിരുദ്ധ വാരാചരണം ; ചൈൽഡ്‌ലൈൻ പോസ്റ്റർ പ്രകാശം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തർദേശീയ ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ബാലവേലയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചൈൽഡ്‌ലൈൻ തയാറാക്കിയ പോസ്റ്റർ ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് പ്രകാശനം ചെയ്തു. എല്ലാ വർഷവും ജൂൺ 12 നാണ് ഐക്യരാഷ്ട്ര സംഘടനയും ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും ബാലവേല വിരുദ്ധ ദിനം ആയി ആചരിക്കുന്നത്. ‘ബാലവേല അവസാനിപ്പിക്കാൻ സാർവത്രിക- സാമൂഹിക സംരക്ഷണം’ എന്ന ആശയമാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനാചാരണംകൊണ്ട് മുൻപോട്ട് വെയ്ക്കുന്നത്.

വാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരം, സ്റ്റിക്കർ ക്യാമ്പയിൻ, തെരുവ് നാടകം, ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി നിരവധി പരിപാടികളാണ് വിവിധ വകുപ്പുകളുമായി ചേർന്നുകൊണ്ടു പത്തനംതിട്ട ജില്ലയിൽ ചൈൽഡ്‌ലൈൻ നടത്തുന്നത്. ജൂൺ 20 വൈകുന്നേരം 3 മണിക്ക് തിരുവല്ല എസ്. സി ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ അവസാനിക്കും.

കേന്ദ്ര വനിതാ ശിശു വികസന മന്ത്രലയത്തിന്റെ പങ്കാളിത്തത്തോടെ കഴിഞ്ഞ 25 വർഷമായി രാജ്യത്തുടനീളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ചൈൽഡ്‌ലൈൻ. പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ഉറപ്പാക്കുവാനും അപകട സാഹചര്യങ്ങളിൽ അടിയന്തിര സഹായം നല്കുന്നതിനുമായി 2011 മുതൽ പത്തനംതിട്ട ജില്ലയിലും ചൈൽഡ്‌ലൈൻ പ്രവർത്തിച്ചുവരുന്നു. 1098 എന്നാ ദേശീയ ടോൾ-ഫ്രീ നമ്പറിൽ കൂടി ചൈൽഡ്‌ലൈൻ സേവനം സൗജന്യമായി പൊതുജനങ്ങൾക്ക് ഉപയോഗിക്കാം. ചൈൽഡ്‌ലൈൻ പത്തനംതിട്ടയുടെ ഫോൺ നമ്പറുകൾ: 0468 2224375, 8078237098.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...