ജയിലില്‍ മകന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ അമ്മയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ജയിലില്‍ മകന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ അമ്മയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വെള്ളിയാഴ്ച പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെതന്നെ ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ജയിലിലുള്ള മകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവര്‍ മയക്കുമരുന്നുമായി എത്തിയത്. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2020ലാണ് കോനന്‍കുണ്ടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

ആ കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ ഇയാള്‍ ജിയിലിലാണ്. ജൂണ്‍ 13നാണ് ബിലാലിന്റെ മാതാവ് ജയിലില്‍ മകനെ സന്ദര്‍ശിക്കാനായി എത്തിയത്. മകനുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ ഒരു തുണിസഞ്ചി കൈമാറി. ഇതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്. എത്രയും പെട്ടെന്ന് തന്നെ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. തുണിസഞ്ചിക്കുള്ളില്‍ ഒരു കാര്‍ബണ്‍ ഷീറ്റ് ഉണ്ടായിരുന്നു. ഇതിനകത്ത് ഒരു അറയ്ക്കുള്ളില്‍ ഒളിപ്പിച്ച മറ്റൊരു ബാഗിലാണ് ഹാഷിഷ് ഓയിലുണ്ടായിരുന്നത്. സംശയകരമായ എന്തോ വസ്തു സഞ്ചിക്കുള്ളില്‍ ഉണ്ടെന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സൂചന നല്‍കിയതാണ് പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. ഇതോടെയാണ് പെട്ടെന്ന് തന്നെ സഞ്ചി പരിശോധിക്കാന്‍ തീരുമാനിച്ചത്. സഞ്ചി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

മകന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് താന്‍ ഈ സഞ്ചിയുമായി പോലീസ് സ്റ്റേഷനിലെത്തിയതെന്ന് പിടിയിലായ സ്ത്രീ മൊഴി നല്‍കി. മറ്റൊരാളുടെ ഫോണില്‍ നിന്ന് മകന്‍ വീട്ടിലേക്ക് വിളിച്ച്‌ ഭീഷണിപ്പെടുത്തി. ഒരു സുഹൃത്ത് തരുന്ന ബാഗ് എത്രയും പെട്ടെന്ന് ജയിലില്‍ എത്തിക്കാന്‍ വേണ്ടിയായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച്‌ തനിക്ക് പ്രവര്‍ത്തിക്കേണ്ടി വന്നു. സഞ്ചിക്കുള്ളില്‍ മയക്കുമരുന്ന് ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സ്ത്രീ ചോദ്യം ചെയ്യലിനിടയില്‍ പറഞ്ഞു.

ജയിലിനുള്ളില്‍ നിന്ന് ബിലാല്‍ വിളിച്ച ഫോണ്‍ നമ്പറിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സഞ്ചി കൈമാറിയ സുഹൃത്തിന് വേണ്ടിയുള്ള തിരച്ചിലും പോലീസ് ഉദ്യോഗസ്ഥര്‍ ആരംഭിച്ച്‌ കഴിഞ്ഞു. മുഹമ്മദ് ബിലാല്‍ മയക്കുമരുന്നിന് അടിമയല്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. ജയിലിനുള്ളില്‍ മയക്കുമരുന്ന് വില്‍ക്കാനായിരുന്നു ഉദ്ദേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതിനോടകം തന്നെ ജയിലിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 11 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പനയില്‍ സഹായിച്ചതിന് പോലീസ് ഉദ്യോഗസ്ഥരെ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...