ഒമിക്രോണ്‍ – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 15 ന് പുനരാരംഭിച്ചേക്കില്ല

For full experience, Download our mobile application:
Get it on Google Play

ന്യൂ‍ഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിച്ചേക്കില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്.

“പുതിയ വകഭേദത്തിന്റെ ആശങ്ക ആഗോള തലത്തില്‍ നിലനില്‍ക്കുകയാണ്. നിലവിലെ സാഹചര്യം എല്ലാ പങ്കാളികളുമായി ആലോചിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വാണിജ്യ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യും,” പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡിസംബർ 15 ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മാറ്റിവച്ചിരിക്കുകയാണെന്ന് ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കയിലെ ഒരു രാജ്യത്തുനിന്ന് എത്തിയ യാത്രക്കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്‌പിഎ) റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ അതിവേഗം പടരാനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...