സമൂഹത്തിലെ പാർശ്വവൽകരിക്കപ്പെട്ട ജനതയോടൊപ്പമാണ് വൈസ് മെൻ ക്ലബ്ബുകൾ പോലെയുള്ള അന്തർദേശിയ പ്രസ്ഥാനങ്ങൾ നിലകൊള്ളേണ്ടത് ; മുരളി ദാസ് സാഗർ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സമൂഹത്തിലെ പാർശ്വവൽകരിക്കപ്പെട്ട ജനതയോട് ഒപ്പമാണ് വൈസ് മെൻ ക്ലബ്ബുകൾ പോലെയുള്ള അന്തർദേശിയ പ്രസ്ഥാനങ്ങൾ നിലകൊള്ളേണ്ടതെന്നും അവരുടെ ഉന്നതിക്കും ക്ഷേമത്തിനും വേണ്ടി കൂട്ടായി പ്രവർത്തിക്കണമെന്നും റീജിയണൽ ഡയറക്ടർ മുരളി ദാസ് സാഗർ പറഞ്ഞു. വൈസ് മെൻ ക്ലബ്‌ ഓഫ് അടൂർ സെൻട്രൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ ജിനു കോശി അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രൊജക്ട് ആയ “റീനൽ കെയർ ”  സഹായ പദ്ധതിയുടെ ആദ്യഗഡു ഡിസ്ട്രിക്റ്റ് ഗവർണർ ജേക്കബ് വൈദ്യൻ വിതരണം ചെയ്തു. കർഷക ദിനത്തിൽ മികച്ച കർഷകനുള്ള സ്നേഹോപഹാരം അഡ്വ. എബി തോമസ് കൈമാറി.

സ്വാതന്ത്ര്യദിന സന്ദേശം ചാർട്ടർ പ്രസിഡന്റ് പ്രൊഫ.ജോൺ എം ജോർജ് നല്‍കി. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം സോണൽ സെക്രട്ടറി ഫിലിപ്പ് തോമസ് വിതരണം ചെയ്തു. ഭവന പദ്ധതിയുടെ ഉത്ഘടനം സോണൽ ട്രഷറര്‍ രാജീവ്‌ ഗോപാൽ നിര്‍വഹിച്ചു. മെനെറ്റ്സ് പ്രസിഡന്റ്‌ ആൻസി ജിനു, സെക്രട്ടറി ഡോ. ജിജി ജോൺ, ട്രഷറര്‍ സുജ സാജൻ എന്നിവരുടെ നേതൃത്വത്തിൽ ചിരണിക്കൽ ഏഞ്ചല്‍ ഹോം സന്ദർശിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി നിഷ എബി അന്തേവാസികള്‍ക്ക് കാസ്സുകള്‍ എടുത്തു. ക്ലബ്‌ സെക്രട്ടറി ഡോ. ജോൺ മാത്യു, ഡിസ്ട്രിക്റ്റ് ട്രഷറര്‍ റജി വി ശമുവൽ വിരിപ്പുകാലായിൽ, സാജൻ ജോർജ്, സുജ സാജൻ, ലിസി സണ്ണി, ജാൻസി ജോണി, ലെയാ ജോർജ്, സ്റ്റേഫ്‌സി സിജോ, അക്കു പ്രതീഷ് മാത്യു, ജെയ്സൺ ജോണി ചുണ്ടമണ്ണിൽ, വൈസ് പ്രസിഡന്റ്‌ സിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...